ബ​സി​ന്‍റെ വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്കു​വീ​ണ വ​യോ​ധി​ക​നു ദാ​രു​ണാ​ന്ത്യം
ബ​സി​ന്‍റെ വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്കു​വീ​ണ വ​യോ​ധി​ക​നു ദാ​രു​ണാ​ന്ത്യം
Sunday, January 20, 2019 12:00 AM IST
റാ​​ന്നി: തു​​റ​​ന്ന​​കി​​ട​​ന്ന വാ​​തി​​ലി​​ലൂ​​ടെ പു​​റ​​ത്തേ​​ക്കു​ വീ​​ണ സ്വ​​കാ​​ര്യ​​ബ​​സ് യാ​​ത്ര​​ക്കാ​​ര​​നാ​​യ വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ചു. കു​​ന്നം വാ​​ക​​മു​​ക്ക് പ്ലാ​​ങ്കൂ​​ട്ട​​ത്തി​​ൽ (കു​​റ്റി​​യി​​ൽ) പി.​​ഡി. സാ​​മു​​വേ​​ൽ (കു​​ഞ്ഞൂ​​കു​​ട്ടി - 80)ആണ് ​​മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 7.30 ഓ​​ടെ ഇ​​ട​​മു​​റി തോ​​ന്പി​​ക്ക​​ണ്ട​​ത്തി​​നു സ​​മീ​​പം ആ​​ന്‍റ​​ണി​​ക്ക​​ട ഭാ​​ഗ​​ത്താ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ഇ​​ട​​മു​​റി - കോ​​ഴ​​ഞ്ചേ​​രി റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന സ്വ​​കാ​​ര്യ ബ​​സി​​ൽ​നി​​ന്നാ​​ണ് സാ​​മു​​വേ​​ൽ പു​​റ​​ത്തേ​​ക്കു തെ​​റി​​ച്ചു​​വീ​​ണ​​ത്. അ​​പ​​ക​​ടം ന​​ട​​ന്ന സ്ഥ​​ല​​ത്തി​​നു തൊ​​ട്ടു​​മു​​ന്പു​​ള്ള സ്റ്റോ​​പ്പി​​ൽ​നി​​ന്നു ബ​​സി​​ൽ ക​​യ​​റി​​യ സാ​​മു​​വേ​​ൽ പി​​ന്നി​​ലെ സീ​​റ്റി​​ൽ ഇ​​രി​​ക്കാ​​ൻ തു​​ട​​ങ്ങു​​ന്പോ​​ൾ പു​​റ​​ത്തേ​​ക്കു തെ​​റി​​ച്ചു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.


വ​​ള​​വു​​ക​​ൾ നി​​റ​​ഞ്ഞ റോ​​ഡി​​ൽ ബ​​സ് ​വേ​​ഗ​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്നും പ​​റ​​യു​​ന്നു. റോ​​ഡി​​ലേ​​ക്കു ത​​ല​​യ​​ടി​​ച്ചു വീ​​ണ ഇ​​ദ്ദേ​​ഹ​​ത്തെ ബ​​സ് ജീ​​വ​​ന​​ക്കാ​​ർ ഉ​​ട​​ൻ​​ത​​ന്നെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു കൈ​​മാ​​റി. സം​​സ്കാ​​രം പി​​ന്നീ​​ട്. ഭാ​​ര്യ: പ​​രേ​​ത​​യാ​​യ മ​​റി​​യാ​​മ്മ. മ​​ക്ക​​ൾ: സ​​ണ്ണി, സാ​​ജ​​ൻ, റോ​​യി, റെ​​ജി, ബി​​ജു, സി​​ൻ​​സി, പ​​രേ​​ത​​യാ​​യ സി​​സി​​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.