തേ​വ​ര കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി; റാ​ന്പി​ൽ ചു​വ​ടു​വ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
തേ​വ​ര കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി; റാ​ന്പി​ൽ ചു​വ​ടു​വ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
Sunday, January 20, 2019 12:42 AM IST
കൊ​​​ച്ചി: തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജി​​​ൽ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഇ​​​ന്‍റ​​​ർ​​​കോ​​​ളീ​​​ജി​​​യ​​​റ്റ് ഫാ​​​ഷ​​​ൻ ഷോ ​​​മ​​​ത്സ​​​ര​​ത്തി​​ൽ (നാ​​​സാ​​​ക​​​ത്) എ​​​ട്ടോ​​​ളം കോ​​​ള​​​ജു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ റാ​​​ന്പി​​​ൽ ചു​​​വ​​​ടു​​​വ​​​ച്ചു. തൃ​​​ശൂ​​​ർ വി​​​മ​​​ൻ​​​സ് അ​​​ക്കാ​​​ഡ​​മി ഓ​​​ഫ് ഫാ​​​ഷ​​​ൻ ഡി​​​സൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ഗാ​​​ർ​​​മെ​​​ന്‍റ് ടെ​​​ക്നോ​​​ള​​​ജി ഒ​​​ന്നാം സ്ഥാ​​​ന​​​വും കൊ​​​ല്ലം ഐ​​​എ​​​ഫ്റ്റി​​​കെ, രാ​​​ജ​​​ഗി​​​രി സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളും സ്വ​​​ന്ത​​​മാ​​​ക്കി.

വി​​​ജ​​​യി​​​ക​​​ൾ​​​ക്കു 35,000 രൂ​​​പ, 20,000 രൂ​​​പ, 10,000 രൂ​​​പ സ​​​മ്മാ​​​ന​​​മാ​​യി ല​​​ഭി​​​ച്ചു. മ​​​ത്സ​​​ര​​​ത്തി​​​ൽ ’മി​​​സ്റ്റ​​​ർ നാ​​​സാ​​​ക​​​ത്’, ’മി​​​സി​​​സ് നാ​​​സാ​​​ക​​​ത്’ സ്ഥാ​​​ന​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി​​​യ നി​​​ധി​​​ൻ ദാ​​​സ്, മ​​​രി​​​യ ലി​​​യാ​​​ണ്ട്ര എ​​​ന്നി​​​വ​​​ർ​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ മൂ​​​ല്യ​​​മു​​​ള്ള ഫോ​​​ട്ടോ​​​ഷൂ​​​ട്ടും സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ചു.

പ്ലാ​​​റ്റി​​​നം ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കോ​​​ള​​​ജി​​​ലെ യൂ​​​ത്ത് റെ​​​ഡ്ക്രോ​​​സ് യൂ​​​ണി​​​റ്റ് വാ​​​ർ എ​​​ക്സി​​​ബി​​​ഷ​​​നും പീ​​​സ് ബൈ​​​ക്ക് റാ​​​ലി​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ചു. കൊ​​​ച്ചി മേ​​​യ​​​ർ സൗ​​​മി​​​നി ജ​​​യി​​​ൻ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്ത ബൈ​​​ക്ക് റാ​​​ലി സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും സ​​​ന്ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യി ജി​​​ല്ല​​​യി​​​ലെ എ​​​ട്ടോ​​​ളം കോ​​​ള​​​ജു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.


പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ര​​ണ്ടാം ഘ​​ട്ട​​ത്തി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​ന് ആ​​രം​​ഭി​​ക്കും. പൂ​​​ർ​​​വ​​വി​​​ദ്യാ​​​ർ​​​ഥി സം​​​ഗ​​​മം, ക​​​ലാ സാം​​​സ്കാ​​​രി​​​ക സ​​​ന്ധ്യ, ഹോ​​​സ്റ്റ​​​ൽ സം​​​ഗ​​​മം, ​പ്ലാ​​​റ്റി​​​നം ഹാ​​​ർ​​​ട്ടി​​​യ​​​ൻ ഫെ​​​സ്റ്റ് എ​​​ന്നി​​​വ​ ന​​ട​​ക്കും. ധ​​​ന​​​മ​​​ന്ത്രി ടി.​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്, കെ.​​​വി. തോ​​​മ​​​സ് എം​​​പി, മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ കെ.​​എം. മാ​​​ണി, ഹൈ​​​ബി ഈ​​​ഡ​​​ൻ, റോ​​​ജി എം. ​​​ജോ​​​ണ്‍ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​കും.

75 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള പൂ​​​ർ​​​വ​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.