ഒ​​ന്നു കാ​​ണാ​​ൻ ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത് ആ​​യി​​ര​​ങ്ങ​​ൾ
ഒ​​ന്നു കാ​​ണാ​​ൻ ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത് ആ​​യി​​ര​​ങ്ങ​​ൾ
Friday, March 15, 2019 2:08 AM IST
ക​​ല്യോ​​ട്ട്: കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി​​യെ ഒ​​രു നോ​​ക്കു​​കാ​​ണാ​​ൻ ക​​ത്തി​​ക്കാ​​ളു​​ന്ന കും​​ഭ​​വെ​​യി​​ലി​​നെ തെ​​ല്ലും വ​​ക​​വ​​യ്ക്കാ​​തെ ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത് ആ​​യി​​ര​​ങ്ങ​​ൾ. ഉച്ചകഴിഞ്ഞ് 1.20നു ​​ക​​ല്യോ​​ട്ടെ​​ത്തു​​മെ​​ന്നാ​​ണ് അ​​റി​​യി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ലും രാ​​വി​​ലെ പ​​ത്തോ​​ടെ ത​​ന്നെ കൈ​​ക്കു​​ഞ്ഞു​​ങ്ങ​​ളു​​മാ​​യി സ്ത്രീ​​ക​​ള​​ട​​ക്ക​​മു​​ള്ള​​വ​​ർ ഇ​​രു വീ​​ടു​​ക‍ളി​​ലും എ​​ത്തി​​ച്ചേ​​ർ​​ന്നി​​രു​​ന്നു.

ഇ​​രു​​മ്പു​​പൈ​​പ്പും മു​​ള‍യും ക‍യ​​റും കൊ​​ണ്ട് ഇ​​രു​​വീ​​ടു​​ക​​ളു​​ടെ​​യും പ​​രി​​സ​​ര​​ങ്ങ​​ളി​​ൽ പോ​​ലീ​​സ് സു​​ര​​ക്ഷാ​​വ​​ല‍യം തീ​​ർ​​ത്തു. പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കും മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു​​മാ​​യി പോ​​ലീ​​സ് പ്ര​​ത്യേ​​കം പ​​വ​​ിലി​​യ​​നും ത​​യാ​​റാ​​ക്കി​​യി​​രു​​ന്നു. ഓ​​രോ​​രു​​ത്ത​​രെ​​യും മെ​​റ്റ​​ൽ ഡി​​റ്റ​​ക്ട​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ക​​ർ​​ശ​​ന പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് ക​​ട​​ത്തി​​വി​​ട്ട​​ത്. നാ​​ട്ടു​​കാ​​ർ കു​​ടി​​വെ​​ള്ള സൗ​​ക​​ര്യം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. കൊ​​ല്ല​​പ്പെ​​ട്ട കൃ​​പേ​​ഷി​​ന്‍റെ​​യും ശ​​ര​​ത് ലാ​​ലി​​ന്‍റെ​​യും ചി​​ത്ര​​ങ്ങ​​ൾ ആ​​ലേ​​ഖ​​നം ചെ​​യ്ത ടീ​​ഷ​​ർ​​ട്ട് അ​​ണി​​ഞ്ഞാ​​ണ് പെ​​രി​​യ നാ​​ല​​ക്ര​​യി​​ലെ രാ​​ജീ​​വ്ജി ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് ക്ല​​ബി​​ലെ പ്ര​​വ​​ർ​​ത്ത​​ക​​രെ​​ത്തി​​യ​​ത്.


കോ​​ൺ​​ഗ്ര​​സ് പ​​താ​​ക​​ക​​ളും കൈ​​ക​​ളി​​ലേ​​ന്തി രാ​​ഹു​​ൽ ഗാ​​ന്ധി ഫ്യൂ​​ച്ച​​ർ ഓ​​ഫ് ദ ​​നേ​​ഷ​​ൻ എ​​ന്നെ​​ഴു​​തി​​യ ടീ​​ഷ​​ർ​​ട്ടു​​മ​​ണി​​ഞ്ഞ് നി​​ര​​വ​​ധി യു​​വാ​​ക്ക​​ൾ ബൈ​​ക്കു​​ക​​ളി​​ലെ​​ത്തി​​യി​​രു​​ന്നു. മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ​​ക്കും യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് സം​​സ്ഥാ​​ന-​​ദേ​​ശീ​​യ നേ​​താ​​ക്ക​​ൾ​​ക്കും മാ​​ത്ര​​മാ​​ണ് വീ​​ടി​​നു സ​​മീ​​പ​​ത്തേ​​ക്കു പ്ര​​വേ​​ശ​​നം ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. നേ​​ര​​ത്തെ അ​​റി​​യി​​ച്ച​​തി​​ൽ​​നി​​ന്ന് ഒ​​രു മ​​ണി​​ക്കൂ​​ർ വൈ​​കി​​യാ​​ണ് അ​​ദ്ദേ​​ഹം എ​​ത്തി​​യ​​തെ​​ങ്കി​​ലും ജ​​ന​​ങ്ങ​​ൾ ക്ഷ​​മ​​യോ​​ടെ കാ​​ത്തു​​നി​​ന്നു.

രാ​​ഹു​​ൽ ഗാ​​ന്ധി എ​​ത്തി​​യ​​പ്പോ​​ൾ പ്ര​​വ​​ർ​​ത്ത​​ക​​ർ ആ​​വേ​​ശ​​ത്തോ​​ടെ മു​​ദ്രാ​​വാ​​ക്യം മു​​ഴ​​ക്കി. കാ​​ത്തി​​രു​​ന്ന​​വ​​രെ തെ​​ല്ലും നി​​രാ​​ശ​​പ്പെ​​ടു​​ത്താ​​തെ ജ​​ന​​ങ്ങ​​ൾ​​ക്ക​​ടു​​ത്തേ​​ക്കു ചെ​​ന്ന രാ​​ഹു​​ൽ അ​​വ​​ർ​​ക്ക് ഹ​​സ്ത​​ദാ​​നം ന​​ൽ​​കു​​ക​​യും ചെ​​യ്തു. ക​​ർ​​ശ​​ന സു​​ര​​ക്ഷ​​യാ​​ണ് എ​​സ്പി​​ജി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.