മെ​ഡി​ക്ക​ൽ പി​ജി: ന്യൂ​ന​പ​ക്ഷ ക്വോട്ട അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു
Saturday, March 23, 2019 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​ജി. മെ​​​ഡി​​​ക്ക​​​ൽ (ഡി​​​ഗ്രി/​ ഡി​​​പ്ലോ​​​മ) കോ​​​ഴ്സി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​യു​​​ള്ള സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ ക്വോ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 2019-20 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ക്രി​​​സ്ത്യ​​​ൻ/​​​മു​​​സ്‌ലിം ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​രി​​​ൽ നി​​​ന്നു സ​​​മു​​​ദാ​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ സ​​ഹി​​തം അ​​പേ​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ക്രി​​​സ്ത്യ​​​ൻ/മു​​​സ്‌ലിം ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​യു​​​ള്ള സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന അ​​​ത​​​ത് സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ർ റ​​​വ​​​ന്യൂ അ​​​ധി​​​കാ​​​രി​​​ക​​ളി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​തും ക്രി​​​സ്ത്യ​​​ൻ/​​​മു​​​സ്‌ലിം വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്നു എ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണ​​​വേ​​​ള​​​യി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.

ഇ​​​തി​​​നോ​​​ട​​​കം പി​​​ജി മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ അ​​​പ്‌​​​ലോ​​​ഡ് ഫൈ​​​ന​​​ലൈ​​​സ് ചെ​​​യ്തു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ ഹോം ​​​പേ​​​ജി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള അ​​​പ്‌​​​ലോ​​​ഡ് മൈ​​​നോ​​​റി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്. ക്രി​​​സ്ത്യ​​​ൻ/​​​മു​​​സ്‌ലിം വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ർ എ​​​സ്.​​​ഇ.​​​ബി.​​​സി. സം​​​വ​​​ര​​​ണ​​​ത്തി​​​നാ​​​യി വി​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റി​​​ൽ നി​​​ന്നു​​​ള്ള നോ​​​ണ്‍ ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണ വേ​​​ള​​​യി​​​ൽ അ​​​പ്‌​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന/ ചെ​​​യ്തി​​​ട്ടു​​​ള്ള പ​​​ക്ഷം അ​​​വ​​​ർ ന്യൂ​​​ന​​​പ​​​ക്ഷ ക്വോ​​​ട്ട സീ​​​റ്റു​​​ക​​​ൾ​​​ക്കാ​​​യി വീ​​​ണ്ടും ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ല.


2019 ലെ ​​​പി​​​ജി മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​നും ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​ലോ​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​ള്ള സൗ​​​ക​​​ര്യം വെ​​​ബ്സൈ​​​റ്റി​​​ൽ 25 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ല​​​ഭ്യ​​​മാ​​​കും.
ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​ന്പ​​​രു​​​ക​​​ൾ: 0471 2339101, 2339102, 2339103, 2339104.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.