ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ മ​രി​ച്ചു
ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ മ​രി​ച്ചു
Wednesday, March 27, 2019 12:07 AM IST
ക​​ട്ട​​പ്പ​​ന: ക​​ട്ട​​പ്പ​​ന​​ക്കു സ​​മീ​​പം വെ​​ള്ള​​യാം​​കു​​ടി​​യി​​ൽ സ്വ​​കാ​​ര്യ ബ​​സും ഓ​​ട്ടോ​​റി​​ക്ഷ​​യും കൂ​​ട്ടി​​യി​​ടി​​ച്ചു ര​​ണ്ടു​​പേ​​ർ മ​​രി​​ച്ചു.

അ​​ഞ്ചു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. നി​​ർ​​മ​​ലാ​​സി​​റ്റി മു​​ള​​ക​​ര​​മേ​​ട് സ്വ​​ദേ​​ശി​​ക​​ളാ​​യ തോ​​ട്ടി​​ൻ​​ക​​ര​​യി​​ൽ പു​​ത്ത​​ൻ​​വീ​​ട് രാ​​ജ​​ൻ(62), മ​​ണി​​യം​​കു​​ള​​ത്ത് മ​​ണി​​യു​​ടെ ഭാ​​ര്യ ശാ​​ന്ത​​മ്മ (ഏ​​ല​​മ്മ-52) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. ഓ​​ട്ടോ​​റി​​ക്ഷാ യാ​​ത്ര​​ക്കാ​​രാ​​യ മു​​ള​​ക​​ര​​മേ​​ട് സ്വ​​ദേ​​ശി​​ക​​ളാ​​യ ചീ​​രം​​കു​​ന്നേ​​ൽ രാ​​ജീ​​വ് ചാ​​ക്കോ(24), ന​​ട​​യ്ക്ക​​ൽ സ​​വി​​ത സ​​ണ്ണി(50), ക​​ണ്ണം​​കു​​ള​​ത്ത് സാം​​ജു(32), ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​ർ ഇ​​ല്ല​​ത്തു​​മാ​​രി​​യി​​ൽ അ​​ന​​ന്ദു സ​​ന്തോ​​ഷ്(21), ബ​​സ് യാ​​ത്രി​​ക ശാ​​ന്തി​​ഗ്രാം ക​​റു​​ക​​യി​​ൽ രാ​​ജ​​മ്മ(42) എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്.


ഇ​​ന്ന​​ലെ രാ​​വി​​ലെ 7.30-ഓ​​ടെ വെ​​ള്ള​​യാം​​കു​​ടി​​ക്കു​​സ​​മീ​​പം മ​​ണി​​മ​​ല ജം​​ഗ്ഷ​​നി​​ലാ​​ണ് അ​​പ​​ക​​ടം. ക​​ട്ട​​പ്പ​​ന​​യി​​ൽ​​നി​​ന്നു തൊ​​ടു​​പു​​ഴ​​യ്ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്നു ബ​​സ്. നി​​ർ​​മ​​ലാ​​സി​​റ്റി- ക​​ട്ട​​പ്പ​​ന റൂ​​ട്ടി​​ൽ സ​​മാ​​ന്ത​​ര സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ഓ​​ട്ടോ​​റി​​ക്ഷ​​യാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട​​ത്. മു​​ന്നി​​ൽ​ പോ​​യ മ​​റ്റൊ​​രു ഓ​​ട്ടോ​​റി​​ക്ഷ പെ​​ട്ടെ​​ന്നു നി​​ർ​​ത്തി​​യ​​പ്പോ​​ൾ അ​​തി​​നെ മ​​റി​​ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ സ്വ​​കാ​​ര്യ ബ​​സു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. രാ​​ജ​​ൻ സം​​ഭ​​വ​​സ്ഥ​​ല​​ത്തും ശാ​​ന്ത​​മ്മ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ​​യും മ​​രി​​ച്ചു. നാ​​ട്ടു​​കാ​​രാ​​ണ് പ​​രി​​ക്കേ​​റ്റ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.