കു​ഞ്ഞി​നു ക​രു​ത​ലേ​കി ഹോം​ഗാ​ർ​ഡ്; പോ​ളിം​ഗ് ബൂ​ത്തി​ലെ കാ​ഴ്ച ഹൃ​ദ്യ​മാ​യി
Wednesday, April 24, 2019 12:18 AM IST
വ​​​ട​​​ക​​​ര: തെ​​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ന്‍റെ വീ​​​റും വാ​​​ശി​​​ക്കു​​​മി​​​ട​​​യി​​​ലെ ഹൃ​​​ദ്യ​​​മാ​​​യ രം​​​ഗം വേ​​​റി​​​ട്ട കാ​​​ഴ്ച​​​യാ​​​യി. പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ൽ അ​​​മ്മ വോ​​​ട്ട് ചെ​​​യ്യു​​​ന്പോ​​​ൾ കൈ​​​ക്കു​​​ഞ്ഞു​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്ന ഹോം ​​​ഗാ​​​ർ​​​ഡ്.

വ​​​ട​​​ക​​​ര ലോ​​​ക്സ​​​ഭാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തി​​​രു​​​വ​​​ള്ളൂ​​​ർ വ​​​ള്യാ​​​ട് യു​​​പി സ്കൂ​​​ളി​​​ലെ 115-ാം ബൂ​​​ത്തി​​​ലാ​​​ണ് ഈ​​​യൊ​​​രു കാ​​​ഴ്ച. കൈ​​​ക്കു​​​ഞ്ഞു​​​മാ​​​യി വോ​​​ട്ട് ചെ​​​യ്യാ​​​ൻ എ​​​ത്തി​​​യ യു​​​വ​​​തി​​​ക്കൊ​​​പ്പം മ​​​റ്റാ​​​രു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ബൂ​​​ത്തി​​​ലേ​​​ക്കു ക​​​യ​​​റി​​​യ​​​പ്പോ​​​ഴാ​​ണു യു​​​വ​​​തി ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഹോം ​​​ഗാ​​​ർ​​​ഡ് രാ​​​ധാ​​​കൃ​​​ഷ്ണ​​​നോ​​​ടു കു​​​ഞ്ഞി​​​നെ നോ​​​ക്കു​​​മോ എ​​​ന്നു ചോ​​​ദി​​​ച്ച​​​ത്. തി​​​ക​​​ഞ്ഞ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ കു​​​ഞ്ഞി​​​നെ കൈ​​​ക​​​ളി​​​ലേ​​​ക്കു വാ​​​ങ്ങി​​​യ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​മ്മ വോ​​​ട്ട് ചെ​​​യ്തു വ​​​രു​​​ന്ന​​​തു വ​​​രെ കാ​​​ത്തു​​​നി​​​ന്നു.


കു​​​ഞ്ഞി​​​നെ നെ​​​ഞ്ചോ​​​ട് ചേ​​​ർ​​​ത്തു നി​​​ൽ​​​ക്കു​​​ന്ന ഹോം​​​ഗാ​​​ർ​​​ഡി​​​ന്‍റെ ചി​​​ത്രം സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​യാ​​​ൾ മൊ​​​ബൈ​​​ലി​​​ൽ പ​​​ക​​​ർ​​​ത്തി സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലേ​​​ക്കു കൈ​​​മാ​​​റി​​​യ​​​തോ​​​ടെ ചി​​​ത്രം വൈ​​​റ​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തോ​​​ടെ അ​​​ഭി​​​ന​​​ന്ദ​​​ന പ്ര​​​വാ​​​ഹ​​​മാ​​​ണു രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്. വ​​​ട​​​ക​​​ര ട്രാ​​​ഫി​​​ക് യൂ​​​ണി​​​റ്റി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ കൊ​​​യി​​​ലാ​​​ണ്ടി ചെ​​​ങ്ങോ​​​ട്ടു​​​കാ​​​വ് സ്വ​​​ദേ​​​ശി​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.