കള്ളവോട്ടിനെത്തുടർന്നുള്ള റീ​പോ​ളിം​ഗ് ; ഏ​​​ഴിടത്തും പോ​​​ളിം​​​ഗ് കു​​​റ​​​ഞ്ഞു
കള്ളവോട്ടിനെത്തുടർന്നുള്ള  റീ​പോ​ളിം​ഗ് ; ഏ​​​ഴിടത്തും പോ​​​ളിം​​​ഗ് കു​​​റ​​​ഞ്ഞു
Monday, May 20, 2019 1:53 AM IST
ക​​​ണ്ണൂ​​​ർ/കാ​​​സ​​​ർ​​​ഗോ​​​ഡ്: ക​​​ള്ള​​​വോ​​​ട്ട് ന​​​ട​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് റീ​​​പോ​​​ളിം​​​ഗ് ന​​​ട​​​ന്ന ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ആ​​​റു ബൂ​​​ത്തു​​​ക​​​ളി​​​ലാ​​​യി 83.036 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. റീ​​​പോ​​​ളിം​​​ഗ് ന​​​ട​​​ന്ന കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ ക​​​യ്യൂ​​​ര്‍-​​​ചീ​​​മേ​​​നി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ബൂ​​​ത്ത് ന​​​മ്പ​​​ര്‍ 48 കൂ​​​ളി​​​യാ​​​ട് ജി​​​യു​​​പി സ്‌​​​കൂ​​​ളി​​​ൽ 84.13 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

റീ​​​പോ​​​ളിം​​​ഗ് ന​​​ട​​​ന്ന ബൂ​​​ത്ത്, പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം, പ​​​ഴ​​​യ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം (ബ്രാ​​​ക്ക​​​റ്റി​​​ൽ) എ​​​ന്നീ ക്ര​​​മ​​​ത്തി​​​ൽ ചു​​​വ​​​ടെ: ക​​​ണ്ണൂ​​​ര്‍ ലോ​​​ക്‌​​​സ​​​ഭാ മ​​​ണ്ഡ​​​ലം പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​ന്ന ത​​​ളി​​​പ്പ​​​റ​​​മ്പ് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പാ​​​മ്പു​​​രു​​​ത്തി മാ​​​പ്പി​​​ള എ​​​യു​​​പി സ്‌​​​കൂ​​​ള്‍ ബൂ​​​ത്ത് ന​​​മ്പ​​​ര്‍ 166 -82.81 ശ​​​ത​​​മാ​​​നം (82.95), ധ​​​ര്‍​മ​​​ടം നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ കു​​​ന്നി​​​രി​​​ക്ക യു​​​പി സ്‌​​​കൂ​​​ള്‍, വ​​​ട​​​ക്കു​​​ഭാ​​​ഗം ബൂ​​​ത്ത് ന​​​മ്പ​​​ര്‍ 52 -88.86 ശ​​​ത​​​മാ​​​നം (91.38), കു​​​ന്നി​​​രി​​​ക്ക യു​​​പി സ്‌​​​കൂ​​​ള്‍, തെ​​​ക്കു​​​ഭാ​​​ഗം ബൂ​​​ത്ത് ന​​​മ്പ​​​ര്‍ 53 -85.08 ശ​​​ത​​​മാ​​​നം (89.05), കാ​​​സ​​​ര്‍​ഗോ​​​ഡ് ലോ​​​ക്‌​​​സ​​​ഭാ മ​​​ണ്ഡ​​​ലം പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​ന്ന ക​​​ല്യാ​​​ശേ​​​രി നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പി​​​ലാ​​​ത്ത​​​റ യു​​​പി സ്‌​​​കൂ​​​ള്‍ ബൂ​​​ത്ത് ന​​​മ്പ​​​ര്‍ 19 -83.04 ശ​​​ത​​​മാ​​​നം(88.82), പു​​​തി​​​യ​​​ങ്ങാ​​​ടി ജു​​​മാ​​​അ​​​ത്ത് ഹൈ​​​സ്‌​​​കൂ​​​ള്‍-​​​വ​​​ട​​​ക്കു​​​ഭാ​​​ഗം ബൂ​​​ത്ത് ന​​​മ്പ​​​ര്‍ 69 -77.77 ശ​​​ത​​​മാ​​​നം (80.08), പു​​​തി​​​യ​​​ങ്ങാ​​​ടി ജു​​​മാ​​​അ​​​ത്ത് ഹൈ​​​സ്‌​​​കൂ​​​ള്‍- തെ​​​ക്കു​​​ഭാ​​​ഗം ബൂ​​​ത്ത് ന​​​മ്പ​​​ര്‍ 70 -71.76 ശ​​​ത​​​മാ​​​നം (79.96).

ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം ആ​​​റു‌​​​വ​​​രെ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്.

പോ​​​ളിം​​​ഗ് കു​​​റ്റ​​​മ​​​റ്റ​​​തും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​ക്കു​​​ന്ന​​​തി​​​ന് നി​​​രീ​​​ക്ഷ​​​ണ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. ബൂ​​​ത്തു​​​ക​​​ളി​​​ല്‍ വെ​​​ബ്കാ​​​സ്റ്റിം​​​ഗി​​​നു​​​പു​​​റ​​​മെ വീ​​​ഡി​​​യോ ക​​​വ​​​റേ​​​ജും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ നേ​​​ര​​​ത്തെ ചെ​​​യ്യാ​​​റു​​​ള്ള​​​തു​​​പോ​​​ലെ വെ​​​ബ്കാ​​​സ്റ്റിം​​​ഗ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ജി​​​ല്ലാ​​​വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യ ക​​​ള​​​ക്‌​​​ട​​​ർ​​​ക്ക് മാ​​​ത്രം ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വെ​​​ബ്കാ​​​സ്റ്റിം​​​ഗ് ഒ​​​രു​​​ക്കി​​​യ​​​ത്.


പി​​​ലാ​​​ത്ത​​​റ യു​​​പി സ്കൂ​​​ളി​​​ലെ ബൂ​​​ത്തി​​​ലും പു​​​തി​​​യ​​​ങ്ങാ​​​ടി ജ​​​മാ​​​അ​​​ത്ത് സ്കൂ​​​ളി​​​ലെ ബൂ​​​ത്തി​​​ലും നേ​​​രി​​​യ​​​തോ​​​തി​​​ൽ വാ​​​ക്കു​​​ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തൊ​​​ഴി​​​ച്ചാ​​​ൽ മ​​​റ്റു സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളൊ​​​ന്നു​​​മു​​​ണ്ടാ​​​യി​​​ല്ല.

പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ദി​​​വ​​​സം ഈ ​​​ആ​​​റു ബൂ​​​ത്തു​​​ക​​​ളി​​​ലു​​​മു​​​ണ്ടാ​​​യ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് മി​​​ക്ക​​​യി​​​ട​​​ത്തും റീ​​​പോ​​​ളിം​​​ഗ് ദി​​​വ​​​സം പോ​​​ളിം​​​ഗ് കു​​​റ​​​യു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്.

റീ​​​പോ​​​ളിം​​​ഗ് ന​​​ട​​​ന്ന കാ​​​സ​​​ർ​​​ഗോ​​​ഡ് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​പ്പെ​​​ട്ട ക​​​യ്യൂ​​​ര്‍-​​​ചീ​​​മേ​​​നി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ബൂ​​​ത്ത് ന​​​മ്പ​​​ര്‍ 48 കൂ​​​ളി​​​യാ​​​ട് ജി​​​യു​​​പി സ്‌​​​കൂ​​​ളി​​​ലും പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ മാ​​​സം ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 88.9 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന റീ​​​പോ​​​ളിം​​​ഗി​​​ൽ 84.13 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 599 സ്ത്രീ​​​ക​​​ളും 462 പു​​​രു​​​ഷ​​​ന്മാ​​​രു​​​മാ​​​യി ആ​​​കെ 1061 പേ​​​രാ​​​ണ് സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം വീ​​​ണ്ടും വി​​​നി​​​യോ​​​ഗി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സ​​​ത്തെ​​​ക്കാ​​​ൾ 60 ഓ​​​ളം വോ​​​ട്ടു​​​ക​​​ളാ​​​ണ് റീ​​​പോ​​​ളിം​​​ഗി​​​ൽ കു​​​റ​​​ഞ്ഞ​​​ത്.

ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്ന് ആം​​​ബു​​​ല​​​ൻ​​​സി​​​ൽ എ​​​ത്തി​​​യും കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ളെ ഉ​​​റ്റ​​​വ​​​ർ എ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ന്നും വോ​​​ട്ട് ചെ​​​യ്ത​​​ത് റീ​​​പോ​​​ളിം​​​ഗി​​​ന്‍റെ വാ​​​ശി​​​യും വീ​​​ര്യ​​​വും തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​യി. നേ​​​രം പു​​​ല​​​ർ​​​ന്ന​​​പ്പോ​​​ൾ​​​ത്ത​​​ന്നെ സ്കൂ​​​ളി​​​നു​​​മു​​​ന്നി​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ നീ​​​ണ്ട​​​നി​​​ര പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ബൂ​​​ത്തു​​​ത​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ​​​നി​​​ന്ന് വോ​​​ട്ട​​​ർ സ്ലി​​​പ്പ് വാ​​​ങ്ങാ​​​നും നി​​​ര നീ​​​ണ്ടു.

റ​​​വ​​​ന്യൂ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് പോ​​​ളിം​​​ഗ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യി എ​​​ത്തി​​​യ​​​ത്. പോ​​​ലീ​​​സി​​​ന്‍റെ ശ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷ​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.