ദ​ളി​ത് ക്രൈ​സ്ത​വ സ​മ്മേ​ള​നം ക​ണ്ണൂ​രി​ൽ തു​ട​ങ്ങി
ദ​ളി​ത് ക്രൈ​സ്ത​വ സ​മ്മേ​ള​നം ക​ണ്ണൂ​രി​ൽ തു​ട​ങ്ങി
Sunday, May 26, 2019 1:59 AM IST
ക​​​​ണ്ണൂ​​​​ർ: കൗ​ൺ​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ​സ് പ​തി​നൊ​ന്നാ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ക​ണ്ണൂ​രി​ൽ തു​ട​ക്ക​മാ​യി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും ആ​വ​ലാ​തി​ക​ളും കേ​ൾ​ക്കാ​ൻ മ​ന​സു​ള്ള സ​ർ​ക്കാ​രാ​ണ് കേ​ര​ളത്തിലേ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വ​ർ​ഗ​പ​ര​മാ​യി നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്ത​ണം. ആ​രാ​ധ​നാ​ സ്വാ​ത​ന്ത്ര്യം നാ​ട്ടി​ൽ നി​ല​നി​ൽ​ക്ക​ണം. ന​മ്മ​ൾ മാ​ത്ര​മെ​ന്ന രൗ​ദ്ര​ഭാ​വ​ത്തി​ന് ഈ ​നാ​ട്ടി​ൽ സ്ഥാ​ന​മി​ല്ലെ​ന്നും വി​വി​ധ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും മ​ന്ത്രി പറ​്ഞു.

സി​​​​ഡി​​​​സി ചെ​​​​യ​​​​ർ​​​​മാ​​​​ൻ എ​​​​സ്.​​​​ജെ. സാം​​​​സ​​​​ൺ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. മേ​​​​യ​​​​ർ ഇ.​​​​പി.​​ ല​​​​ത മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. സി​​​​എ​​​​സ്ഐ കൊ​​​​ല്ലം​​​​-കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര മ​​​​ഹാ​ ഇ​​​​ട​​​​വ​​​​ക ബി​​​​ഷ​​​​പ് റ​​​​വ.​​​​ഡോ.​​ ഉ​​​​മ്മ​​​​ൻ ജോ​​​​ർ​​​​ജ് അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. എ​​​​ൻ​​​​സി​​​​ഡി​​​​സി ദേ​​​​ശീ​​​​യ വൈ​​​​സ് ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ മാ​​​​ഗ്ലി​​​​ൻ ജെ​​​​റി മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു.

ഫാ.​​​​ ജോ​​​​ൺ അ​​​​രീ​​​​ക്ക​​​​ൽ, മേ​​​​ജ​​​​ർ ഡോ.​​​​ റോ​​​​യി ജോ​​​​സ​​​​ഫ്, സി​​​​എ​​​​സ്ഐ ദ​​​​ക്ഷി​​​​ണ കേ​​​​ര​​​​ള മ​​​​ഹാ ​ഇ​​​​ട​​​​വ​​​​ക ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി സ്റ്റാ​​​​ൻ​​​​ലി ജോ​​​​ർ​​​​ജ്, എ​​​​ബ​​​​നേ​​​​സ​​​​ർ ഐ​​​​സ​​​​ക്, ഡ​​​​ബ്ല്യു.​​​​ആ​​​​ർ.​​​​ പ്ര​​​​സാ​​​​ദ്, കെ.​​​​ജെ.​​​​ടി​​​​റ്റ​​​​ൻ, കെ.​​​​ബി.​​​​സൈ​​​​മ​​​​ൺ, ബേ​​​​ബി ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് പ്ലീ​​​​ന​​​​റി സം​​​​ഘ​​​​ട​​​​നാ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ന്നു. പ​​​​രി​​​​വ​​​​ർ​​​​ത്തി​​​​ത വി​​​​ക​​​​സ​​​​ന കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ മ​​​​ത്താ​​​​യി ചാ​​​​ക്കോ പ്ര​​​​ബ​​​​ന്ധം ​അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. സി​​​​ഡി​​​​സി സം​​​​സ്ഥാ​​​​ന ക​​​​ൺ​​​​വീ​​​​ന​​​​ർ വി.​​​​ജെ.​​ ജോ​​​​ർ​​​​ജ് സം​​​​ഘ​​​​ട​​​​നാ റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. മേ​​​​ജ​​​​ർ സാം ​​​​ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ, പി.​​​​ഒ. പീ​​​​റ്റ​​​​ർ, സു​​​​നി​​​​ൽ കൊ​​​​യി​​​​ലേ​​​​രി​​​​യ​​​​ൻ, ജെ​​​​യ്സ​​​​ൺ പി.​​ ​​ജോ​​​​ൺ​​​​സ​​​​ൺ, സി.​​​​ഡി. റെ​​​​ജി​​​​മോ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


ഇ​​​​ന്നു രാ​​​​വി​​​​ലെ 11ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന വ​​​​നി​​​​താ​​​​സ​​​​മ്മേ​​​​ള​​​​നം ടി.​​​​വി. രാ​​​​ജേ​​​​ഷ് എം​​​​എ​​​​ൽ​​​​എ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ഉ​​​​ച്ച​​​​യ്ക്ക് 12ന് ​​​​ഫാ.​​​​ പീ​​​​റ്റ​​​​ർ കെ​​​​യ്റോ​​​​ണി അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​നം ക​​​​ണ്ണൂ​​​​ർ രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റ​​​​ാൾ മോ​​​​ൺ.​​​​ ക്ലാ​​​​ര​​​​ൻ​​​​സ് പാ​​​​ലി​​​​യ​​​​ത്ത് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് സ്റ്റേ​​​​ഡി​​​​യം കോ​​​​ർ​​​​ണ​​​​റി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മാ​​​​പ​​​​ന​​​​സ​​​​മ്മേ​​​​ള​​​​നം ക​​​​ണ്ണൂ​​​​ർ ബി​​​​ഷ​​​​പ് ഡോ.​​​​ അ​​​​ല​​​​ക്സ് വ​​​​ട​​​​ക്കും​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.