വ്യാ​ജ ബാ​ങ്ക് രേ​ഖ: ഒ​രാ​ള്‍കൂ​ടി അ​റ​സ്റ്റി​ല്‍
Saturday, July 13, 2019 1:12 AM IST
കൊ​​​​ച്ചി: ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​ക്കെ​​​​തി​​​​രേ വ്യാ​​​​ജ ബാ​​​​ങ്ക് രേ​​​​ഖ ച​​​​മ​​​​ച്ച കേ​​​​സി​​​​ല്‍ ഒ​​​​രാ​​​​ള്‍ കൂ​​​​ടി അ​​​​റ​​​​സ്റ്റി​​​​ല്‍. കേ​​​​സി​​​​ല്‍ നേ​​​​ര​​​​ത്തേ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ആ​​​​ദി​​​​ത്യ​​​​ന്‍റെ സു​​​​ഹൃ​​​​ത്ത് കാ​​​​ക്ക​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി വി​​​​ഷ്ണു റോ​​​​യ് ആ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ബം​​​​ഗ​​​ളൂ​​​രു​​​വി​​​​ല്‍​നി​​​​ന്നു പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത പ്ര​​​​തി​​​​യെ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം ചോ​​​​ദ്യം ചെ​​​​യ്ത​​​ശേ​​​​ഷം ഇ​​​​ന്ന​​​​ലെ രാ​​​​ത്രി​​​​യോ​​​​ടെ​ അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. തു​​​​ട​​​​ര്‍​ന്നു മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റി​​​​നു മു​​​​മ്പാ​​​​കെ ഹാ​​​​ജ​​​​രാ​​​​ക്കി.

ക​​​​ര്‍​ദി​​​​നാ​​​​ളി​​​​നെ​​​​തി​​​​രേ വ്യാ​​​​ജ​​​​രേ​​​​ഖ ഉ​​​​ണ്ടാ​​​​ക്കാ​​​​ന്‍ ഇ​​​​യാ​​​​ള്‍ ആ​​​​ദി​​​​ത്യ​​​​നെ സ​​​​ഹാ​​​​യി​​​​ച്ചെ​​​​ന്നാ​​​​ണു പോ​​​​ലീ​​​​സി​​​​ല്‍ നി​​​​ന്നു ല​​​​ഭി​​​​ച്ച വി​​​​വ​​​​രം. കേ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി ന​​​​ട​​​​ന്ന ചോ​​​​ദ്യം ചെ​​​​യ്യ​​​​ലു​​​​ക​​​​ളി​​​​ല്‍ ഇ​​​​യാ​​​​ള്‍​ക്കെ​​​​തി​​​​രേ ചി​​​​ല മൊ​​​​ഴി​​​​ക​​​​ള്‍ പോ​​​​ലീ​​​​സി​​​​ന് ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​യാ​​​​ള്‍ ബാം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ഒ​​​​രു സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​യി​​​​ല്‍ ജോ​​​​ലി ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. വ്യാ​​​​ജ​​​​രേ​​​​ഖ നി​​​​ര്‍​മി​​​​ച്ച​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന കം​​​​പ്യൂ​​​​ട്ട​​​​ര്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണു കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പോ​​​​ലീ​​​​സി​​​​നു ല​​​​ഭി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.