സു​ഷ​മ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മാ​ർ ക്ലീ​മി​സ് ബാവ അ​നു​ശോ​ചി​ച്ചു
സു​ഷ​മ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ  മാ​ർ ക്ലീ​മി​സ് ബാവ അ​നു​ശോ​ചി​ച്ചു
Thursday, August 8, 2019 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ അ​​​ഗാ​​​ധ​​​മാ​​​യ ദു:​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ദീ​​​നാ​​​നു​​​ക​​​മ്പ​​​യും ന​​​യ​​​ത​​​ന്ത്ര വൈ​​​ദ​​​ഗ്ധ്യ​​​വു​​​മു​​​ള്ള നേ​​​താ​​​വാ​​​യി​​​രു​​​ന്നു സു​​​ഷ​​​മ സ്വ​​​രാ​​​ജ്. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ർ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ബാ​​​വാ അ​​​നു​​​സ്മ​​​രി​​​ച്ചു. ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​നം, അ​​​നേ​​​കം മ​​​ല​​​യാ​​​ളി ന​​​ഴ്സു​​​മാ​​​രു​​​ടെ മോ​​​ച​​​നം എ​​​ന്നി​​​വ പ്ര​​​ത്യേ​​​കം അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്നു.

മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​ടെ വി​​​ശു​​​ദ്ധ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ റോ​​​മി​​​ൽ സം​​​ബ​​​ന്ധി​​​ക്കാ​​നെ​​​ത്തി​​​യ​​​ത് ന​​​ന്ദി​​​പൂ​​​ർ​​​വം ഓ​​​ർ​​​ക്കു​​​ന്നു. ഭാ​​​ര​​​ത ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തോ​​​ട് സു​​​ഷ​​​മ സ്വ​​​രാ​​​ജ് വ​​​ള​​​രെ ഉൗ​​​ഷ്മ​​​ള​​​മാ​​​യ ബ​​​ന്ധ​​​മാ​​​ണ് പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്ന​​​തെ​​​ന്ന് ബാ​​​വ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.