ഓ​ണാ​ഘോ​ഷം റ​ദ്ദ് ചെ​യ്യ​രു​തെന്ന് ടെ​ലി​വി​ഷ​ൻ ചേം​ബ​ർ ഓ​ഫ് കേ​ര​ള
Monday, August 19, 2019 12:32 AM IST
കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഓ​​​ണാ​​​ഘോ​​​ഷം റ​​​ദ്ദു ചെ​​​യ്യ​​​രു​​​തെ​​ന്നു ടെ​​​ലി​​​വി​​​ഷ​​​ൻ ചേം​​​ബ​​​ർ ഓ​​​ഫ് കേ​​​ര​​​ള ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ ​​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചു സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു നി​​​വേ​​​ദ​​​നം ന​​​ൽ​​​കി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പ്ര​​​ള​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​ണാ​​​ഘോ​​​ഷം റ​​​ദ്ദ് ചെ​​​യ്ത​​​തു വ​​​ഴി നി​​​ര​​​വ​​​ധി ക​​​ലാ​​​കാ​​​ര​​ൻ​​മാ​​രു​​​ടെ​​​യും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ജീ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​യും തൊ​​​ഴി​​​ൽ മേ​​​ഖ​​​ല പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി. ഇ​​​ത്ത​​​വ​​​ണ​​​യും ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ റ​​​ദ്ദ് ചെ​​​യ്താ​​​ൽ അ​​​തു മേ​​​ഖ​​​ല​​​യെ ഒ​​​ന്നു​​​കൂ​​​ടി ത​​​ക​​​ർ​​​ച്ച​​​യി​​​ലാ​​​കും. ആ​​​ഘോ​​​ഷ​​​ത്തി​​​നു ചെ​​​ല​​​വ​​​ഴി​​​ക്കേ​​​ണ്ട പ​​​ണം സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പി​​​ലൂ​​​ടെ ക​​​ണ്ടെ​​​ത്തി ഒ​​​രു വി​​​ഹി​​​തം ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​വി. ഷാ​​​ജി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.