ചാലിൽ വീണ ഒന്നാം ക്ലാസുകാരന് പത്താം ക്ലാസുകാരൻ രക്ഷകനായി
Monday, August 19, 2019 12:54 AM IST
എ​ട​ത്വ: സൈ​ക്കി​ളി​ൽ​നി​ന്നു തെ​റി​ച്ചു റോ​ഡി​നു സ​മീ​പ​ത്തെ ചാ​ലി​ൽ വീ​ണ ഒ​ന്നാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​ക്കു മ​റ്റൊ​രു സൈ​ക്കി​ളി​ലെ​ത്തി​യ പ​ത്താം ക്ലാ​സു​കാ​ര​ൻ ര​ക്ഷ​ക​നാ​യി. ത​ല​വ​ടി ഷാ​പ്പു​പ​ടി ജം​ഗ്ഷ​നു സ​മീ​പം പ​തി​നെ​ട്ടാം​പ​റ​ന്പി​ൽ സു​ധീ​ഷി​ന്‍റെ മ​ക​നും കാ​വും​ഭാ​ഗം ഗ​വ. സ്കൂ​ൾ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ അ​ഭി​ജി​ത്തി​നെ​യാ​ണ് ത​ല​വ​ടി ഗ​വ. ഹൈ​സ്കൂ​ളി​ൽ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഷാ​പ്പു​പ​ടി വാ​ല​യി​ൽ​പ​റ​ന്പി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ സം​ഗീ​ത്കു​മാ​ർ ര​ക്ഷി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്ത് റോ​ഡി​ലൂ​ടെ ചെ​റി​യ സൈ​ക്കി​ൾ ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ സ​മീ​പ​ത്തെ ചാ​ലി​ലേ​ക്ക് അ​ഭി​ജി​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു.


ദൂ​രെനി​ന്നു മ​റ്റൊ​രു സൈ​ക്കി​ളി​ൽ വ​രി​ക​യാ​യി​രു​ന്ന സം​ഗീ​ത് കു​മാ​ർ ഈ ​കാ​ഴ്ച​ക​ണ്ട് വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന ആ​ഴ​മേ​റി​യ ചാ​ലി​ൽ​നി​ന്നു കു​ട്ടി​യെ സാ​ഹ​സി​ക​മാ​യി ക​ര​യ്ക്കെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ര​യ്ക്കെ​ത്തി​ച്ച​പ്പോ​ൾ കു​ട്ടി​ക്കു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.