പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ സർവകലാശാലകൾ സഹായിക്കണം: ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം
പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ സർവകലാശാലകൾ സഹായിക്കണം: ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം
Tuesday, August 20, 2019 12:01 AM IST
ഏ​റ്റു​മാ​നൂ​ർ: പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും അ​ട​ക്ക​മു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​ക​ളും വി​ദ​ഗ്ധ​രും ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം. പ​രി​സ്ഥി​തി​ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി അ​വി​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യാ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ശ്ര​മി​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

എം​ജി യൂ​ണി​വേ​ഴ്സി​റ്റി ക​ണ്‍വ​ർ​ജ​ൻ​സ് അ​ക്കാ​ദ​മി​യ കോം​പ്ല​ക്സി​ന്‍റെ​യും കോ​ട്ട​യം സ​ന്പൂ​ർ​ണ സാ​ക്ഷ​ര​താ യ​ജ്ഞ​ത്തി​ന്‍റെ 30-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം യൂ​ണി​വേ​ഴ്സി​റ്റി അ​സം​ബ്ലി ഹാ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ പി.​സ​ദാ​ശി​വം. ഓ​രോ മേ​ഖ​ല​ക​ളി​ലെ​യും കാ​ലാ​വ​സ്ഥ​യ്ക്ക് ഇ​ണ​ങ്ങു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ വി​ള​ക​ളെ​ക്കു​റി​ച്ച് ക​ർ​ഷ​ക​ർ​ക്ക് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നും അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നും കാ​ന്പ​സു ത​ല​ത്തി​ൽ കാ​ന്പ​യി​ൻ ആ​രം​ഭി​ക്ക​ണം. അ​ന​ഭി​ല​ഷ​ണീ​യ​മാ​യ പ്ര​വൃ​ത്തി​ക​ൾ​ക്കു​വേ​ണ്ടി രാ​ഷ്‌ട്രീ​യ-​മ​റ്റി​ത​ര സം​ഘ​ട​ന​ക​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ യു​വ ഉൗ​ർ​ജ​സ്വ​ല​ത​യെ ചൂ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്ര​മ​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ​ത്തെ ഗൗ​ര​വ​മാ​യി കാ​ണു​ക​യും തി​രു​ത്തു​ക​യും ചെ​യ്യ​ണം. പ​രീ​ക്ഷ​ക​ളി​ൽ ക്ര​മ​ക്കേ​ട് കാ​ണി​ക്കു​ന്ന​തി​നു​ള്ള മ​റ​യാ​യി വി​ദ്യാ​ർ​ഥി രാ​ഷ്‌ട്രീയ​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നീ​തി​യു​ക്ത​മ​ല്ല. ഇ​ത് കാ​ണി​ക്കു​ന്ന​ത് ന​മ്മു​ടെ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രു​ടെ കാ​ര്യ​ശേ​ഷി​യി​ല്ലാ​യ്മ​യാ​ണ്. കാ​ന്പ​സ് രാ​ഷ്‌ട്രീയ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ല​യി​ലേ​ക്ക് ന​മ്മു​ടെ യു​വ​ത​യെ ന​വീ​ക​രി​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ണ്‍ ഒ​ന്നി​നു​ത​ന്നെ ഒ​ന്നാം ക്ലാ​സു​മു​ത​ൽ എ​ൽ​എ​ൽ​ബി, പോ​ളി​ടെ​ക്നി​ക്, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത​ലം വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ പ​റ​ഞ്ഞു.


യൂ​റോ​പ്യ​ൻ അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സി​ലും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് ഫി​സി​ക്ക​ൽ സ​യ​ൻ​സ​സി​ലും പ്ര​ഗ​ത്ഭ​അം​ഗ​ത്വം ല​ഭി​ച്ച വൈ​സ്ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ്, 1989 ൽ ​നൂ​റു ദി​വ​സം കൊ​ണ്ട് നൂ​റു​ശ​ത​മാ​നം സാ​ക്ഷ​ര​ത നേ​ടി​യ രാ​ജ്യ​ത്തെ ആ​ദ്യ​ന​ഗ​ര​മാ​ക്കി കോ​ട്ട​യ​ത്തെ മാ​റ്റി​യ ജ​ന​ബോ​ധ​ന സാ​ക്ഷ​ര​ത യ​ജ്ഞ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ സ​ർ​വ​ക​ലാ​ശാ​ല നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ മു​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സി. തോ​മ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​രെ ഗ​വ​ർ​ണ​ർ ആ​ദ​രി​ച്ചു.

തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ കെ. ​സു​രേ​ഷ് കു​റു​പ്പ്, രാ​ജു എ​ബ്ര​ഹാം, വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ്, സം​സ്ഥാ​ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. രാ​ജ​ൻ ഗു​രു​ക്ക​ൾ, സി​ൻ​ഡി​ക്കേ​റ്റം​ഗം പി.​കെ. ഹ​രി​കു​മാ​ർ, പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സി.​ടി. അ​ര​വി​ന്ദ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.