ജോസ് കെ. മാണി കട്ടപ്പന കോടതിയിൽ അപ്പീൽ നൽകി
Tuesday, August 20, 2019 12:46 AM IST
കട്ടപ്പന: കേരള കോണ്ഗ്രസ് - എം ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്തതിനെതിരേ പി.ജെ. ജോസഫ് വിഭാഗത്തിന്റെ ഹർജിയിൽ ഇടുക്കി മുൻസിഫ് കോടതി നൽകിയ സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പട്ട് ജോസ് കെ. മാണി അപ്പീൽ നൽകി.
പാർട്ടി ചെയർമാനായുള്ള ജോസ് കെ. മാണിയുടെ ഉത്തരവാദിത്വം തടഞ്ഞുകൊണ്ടായിരുന്നു സ്റ്റേ. ഇതിനെതിരേയാണ് ജോസ് കെ. മാണി കട്ടപ്പന സബ് കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് മുന്പാകെ അപ്പീൽ നൽകിയത്. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി പി.ജെ. ജോസഫ് ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കു നോട്ടീസ് അയച്ചു.