തെങ്ങണയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
Tuesday, August 20, 2019 1:07 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി-​​​വാ​​​ഴൂ​​​ര്‍ റോ​​​ഡി​​​ല്‍ തെ​​​ങ്ങ​​​ണ ജം​​​ഗ്ഷ​​​നി​​​ല്‍ സൈ​​​ലോ കാ​​​റും മാ​​​രു​​​തി സെ​​​ന്നും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് സെ​​​ന്നി​​​ല്‍ സ​​​ഞ്ച​​​രി​​​ച്ച ര​​​ണ്ടു​​​പേ​​​ര്‍ മ​​​രി​​​ച്ചു. മാ​​​രു​​​തി സെ​​​ന്നി​​ൽ യാ​​ത്ര ചെ​​യ്ത ക​​​റു​​​ക​​​ച്ചാ​​​ല്‍ റി​​​ല​​​യ​​​ന്‍സ് ട്രെ​​​ന്‍ഡ്‌​​​സി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ കൊ​​​ല്ലം ഗീ​​​താ ഭ​​​വ​​​നി​​​ല്‍ കാ​​​ര്‍ത്തി​​​ക് (33), കു​​​മാ​​​ര​​​ന​​​ല്ലൂ​​​ര്‍ മം​​​ഗ​​​ല​​​ത്ത് എം.​​​ജി.​ അ​​​നി​​​ല്‍കു​​​മാ​​​ര്‍ (48) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. സൈ​​​ലോ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മാ​​​മ്മൂ​​​ട് മാ​​​റാ​​​ട്ടു​​​ക​​​ളം ആ​​​രോ​​​ണ്‍ പ്രി​​​ന്‍സി(19)​​​നെ തൃ​​​ക്കൊ​​​ടി​​​ത്താ​​​നം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഞാ​​​റാ​​​ഴ്ച രാ​​​ത്രി 11.30-നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​റും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍നി​​​ന്നു മാ​​​മ്മൂ​​​ട്ടി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന സൈ​​​ലോ​​​യും ത​​​മ്മി​​​ല്‍ കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ല്‍ ഇ​​​രു​​​വ​​​ണ്ടി​​​ക​​​ളും എ​​​തി​​​ര്‍ദി​​​ശ​​​യി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞു. മാ​​​രു​​​തി​​ക്കാ​​​ര്‍ പൂ​​​ര്‍ണ​​​മാ​​​യും ത​​​ക​​​ര്‍ന്നു. ശ​​​ബ്ദം കേ​​​ട്ട് ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​ര്‍ അ​​​നി​​​ല്‍കു​​​മാ​​​റി​​​നേ​​​യും കാ​​​ര്‍ത്തി​​​ക്കി​​​നേ​​​യും കാ​​​ര്‍ വെ​​​ട്ടി​​​പ്പൊ​​​ളി​​​ച്ച് ഉ​​​ട​​​ന്‍ത​​​ന്നെ ചെ​​​ത്തി​​​പ്പു​​​ഴ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. എ​​​ന്നാ​​​ല്‍ അ​​​നി​​​ല്‍കു​​​മാ​​​റി​​​ന്‍റെ​​​യും കാ​​​ര്‍ത്തി​​​ക്കി​​​ന്‍റെ​​​യും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.


തൃ​​​ക്കൊ​​​ടി​​​ത്താ​​​നം പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി മേ​​​ല്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു. അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് ക്രെ​​​യി​​​ന്‍ എ​​​ത്തി​​​ച്ച് പോ​​​ലീ​​​സും ഫ​​​യ​​​ര്‍ഫോ​​​ഴ്‌​​​സും ചേ​​​ര്‍ന്നാ​​​ണ് ഇ​​​രു​​​വാ​​​ഹ​​​ന​​​ങ്ങ​​​ളും റോ​​​ഡി​​​ല്‍നി​​​ന്നു മാ​​​റ്റി​ ഗ​​​താ​​​ഗ​​​ത ത​​​ട​​​സം നീ​​​ക്കി​​​യ​​​ത്. സൈ​​​ലോ​ കാ​​​ര്‍ അ​​​മി​​​ത​​​വേ​​​ഗ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. അ​​​റ​​​സ്റ്റി​​​ലാ​​​യ ആ​​​രോ​​​ണി​​​ന്‍റെ പേ​​​രി​​​ല്‍ മ​​​നഃ​​​പൂ​​​ര്‍വ​​​മ​​​ല്ലാ​​​ത്ത ന​​​ര​​​ഹ​​​ത്യ, ഉ​​​ദാ​​​സീ​​​ന​​​ത​​​യോ​​​ടെ​​​യും അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യും വാ​​​ഹ​​​നം ഓ​​​ടി​​​ച്ച് ആ​​​ള​​​പാ​​​യം സം​​​ഭ​​​വി​​​ച്ച​​​ത് തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​ര​​​മാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്.

അ​​​നി​​​ല്‍കു​​​മാ​​​റി​​​ന്‍റെ സം​​​സ്‌​​​കാ​​​രം വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ല്‍ ന​​​ട​​​ത്തി. ഭാ​​​ര്യ അ​​​നു​​​പ​​​മ. ഏ​​​ക​​​മ​​​ക​​​ള്‍ ന​​​മി​​​ത പാ​​​ല​​​ക്കാ​​​ട് നെ​​​ഹ്‌​​​റു കോ​​​ള​​​ജ് ബി​​​ഫാം വി​​​ദ്യാ​​​ര്‍ഥി​​​നി​​​യാ​​​ണ്.

കാ​​​ര്‍ത്തി​​​ക്കി​​ന്‍റെ സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് രാ​​​വി​​​ലെ പ​​​ത്തി​​​നു കൊ​​​ല്ലം മു​​​ള​​​ങ്ങാ​​​ട് ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍. മാ​​​ധു​​​രി​​​യാ​​​ണ് കാ​​​ര്‍ത്തി​​​ക്കി​​​ന്‍റെ ഭാ​​​ര്യ. ഏ​​​ക​​​മ​​​ക​​​ന്‍ ടി​​​വി​​​ന്‍ (ഒ​​​ന്ന​​​ര​​​വ​​​യ​​​സ്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.