കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ സ​സ്പെ​ൻഷൻ റ​ദ്ദാ​ക്കി
കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ  സ​സ്പെ​ൻഷൻ റ​ദ്ദാ​ക്കി
Tuesday, August 20, 2019 1:28 AM IST
കൊ​​​ച്ചി: റാ​​​ന്നി സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത കോ​​​ള​​​ജ് മാ​​​നേ​​​ജ​​​രു​​​ടെ ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. ബാ​​​ലി​​​ശ​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലു​​ള്ള സ​​​സ്പെ​​​ൻ​​​ഷ​​​ൻ നീ​​​തീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നു പ്ര​​​വ​​​ർ​​​ത്ത​​​ന സ്വാ​​​ത​​​ന്ത്ര്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

മാ​​​നേ​​​ജ​​​ർ തു​​​ട​​​ർ​​​ച്ച​​​യാ​​​യി മെ​​​മ്മോ​​​ക​​​ളും ഷോ​​​കോ​​​സ് നോ​​​ട്ടീ​​​സും ന​​​ൽ​​​കി ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ചു പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ല​​​ത മ​​​റീ​​​ന വ​​​ർ​​​ഗീ​​​സ് നേ​​ര​​ത്തേ ഹൈ​​​ക്കോ​​​ട​​​തി​​​ൽ ഹ​​​ർ​​​ജി ​ന​​ൽ​​​കി​​​യി​​രു​​ന്നു. ഇ​​തു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​രി​​​ക്കേ​​യാ​​ണ് 2018 ജൂ​​​ണ്‍ 25നു ​​​മാ​​​നേ​​​ജ​​​ർ ഡോ. ​​​ഏ​​ബ്ര​​​ഹാം വി. ​​​കു​​​ര്യാ​​​ക്കോ​​​സ് ഡോ. ​​​ല​​​ത മ​​​റീ​​​ന വ​​​ർ​​​ഗീ​​​സിനെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​ത്. ഹ​​​ർ​​​ജി​​​ക്കാ​​​രി ന​​​ൽ​​​കി​​​യ ഉ​​​പ​​​ഹ​​​ർ​​​ജി​​​യി​​​ൽ സ​​​സ്പെ​​​ൻ​​​ഷ​​​ൻ സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്തു. ഹ​​​ർ​​​ജി​​​യി​​​ൽ വി​​​ശ​​​ദ​​​മാ​​​യി വാ​​​ദം കേ​​​ട്ടാ​​​ണ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ സ​​​സ്പെ​​​ൻ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.