യോ​ഗം വി​ളി​ച്ച​തു ശ​രി​യാ​യി​ല്ലെ​ന്നു ജോ​സ​ഫ് വി​ഭാ​ഗം
യോ​ഗം വി​ളി​ച്ച​തു ശ​രി​യാ​യി​ല്ലെ​ന്നു  ജോ​സ​ഫ് വി​ഭാ​ഗം
Wednesday, August 21, 2019 12:30 AM IST
കോ​​​ട്ട​​​യം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എം ​​​സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത ജോ​​​സ് കെ. ​​​മാ​​​ണി​​​യു​​​ടെ ന​​​ട​​​പ​​​ടി കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​മെ​​​ന്ന് മോ​​​ൻ​​​സ് ജോ​​​സ​​​ഫും ജോ​​​യി ഏ​​​ബ്ര​​​ഹാ​​​മും സ​​​ജി മ​​​ഞ്ഞ​​​ക്ക​​​ട​​​ന്പ​​​നും ആ​​​രോ​​​പി​​​ച്ചു.

ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ യോ​​​ഗം വി​​​ളി​​​ക്കാ​​​ൻ അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു കോ​​​ട​​​തി​​വി​​​ധി നി​​​ല​​​നി​​​ൽ​​​ക്കെ അ​​​ന​​​ധി​​​കൃ​​​ത​​​യോ​​​ഗം വി​​​ളി​​​ച്ച ന​​​ട​​​പ​​​ടി അ​​​ച്ച​​​ട​​​ക്ക ലം​​​ഘ​​​ന​​​മാ​​​ണ്. 23ന് ​​​തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫ് വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കു​​​ന്ന സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗം ന​​​ട​​​പ​​​ടി​​​യെ​​​ക്കു​​​റി​​​ച്ചു തീ​​​രു​​​മാ​​​നി​​​ക്കും.


ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം സം​​​ബ​​​ന്ധി​​​ച്ച യു​​​ഡി​​​എ​​​ഫ് തീ​​​രു​​​മാ​​​നം തൃ​​​പ്തി​​​ക​​​ര​​​മാ​​​ണ്. ച​​​ങ്ങ​​​നാ​​​ശേ​​​രി ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ർ​​​മാ​​​ൻ​​സ്ഥാ​​​നം സി.​​​എ​​​ഫ്. തോ​​​മ​​​സി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ​​​കൂ​​​ടി​​​യാ​​​യ സാ​​​ജ​​​ൻ ഫ്രാ​​​ൻ​​​സി​​​സി​​​നു ന​​​ൽ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം യു​​​ഡി​​​എ​​​ഫി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. പാ​​​ലാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ചി​​​ത​​​മാ​​​യ സ​​​മ​​​യ​​​ത്തു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​മെ​​ന്നും ഇ​​​വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.