ഹോ​സ്റ്റ​ലി​ൽ അ​ക്ര​മം; യു​വ ഡോ​ക്‌ട​ര്‍​മാ​ര്‍ അ​റ​സ്റ്റി​ല്‍
Thursday, August 22, 2019 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് മെ​​​ന്‍​സ് ഹോ​​​സ്റ്റ​​​ലി​​​ല്‍ മ​​​ദ്യ​​​പി​​​ച്ച് അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ യു​​​വ ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റ​​​സ്റ്റി​​​ൽ. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

കൊ​​​ല്ലം ക​​​ച്ചേ​​​രി സ്വ​​​ദേ​​​ശി​​​യും ക​​​ല്ല​​​മ്പ​​​ല​​​ത്തെ ഒ​​​രു സ്വ​​​കാ​​​ര്യാ​​​ശു​​​പ​​​ത്രി​​​യി​​​ലെ ജൂ​​​ണി​​​യ​​​ര്‍ ഡോ​​​ക്ട​​​റു​​​മാ​​​യ പ​​​ബി​​​ന്‍ പ​​​യ​​​സ് (29), തൃ​​​ശൂ​​​ര്‍ മു​​​കു​​​ന്ദ​​​പു​​​രം സ്വ​​​ദേ​​​ശി​​​യും ഡോ​​​ക്‌ട​​​റും മു​​​ന്‍ യൂ​​​ണി​​​യ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ നി​​​തി​​​ന്‍ ജോ​​​ര്‍​ജ് (29), ആ​​​ല​​​പ്പു​​​ഴ നി​​​ല​​​യ്ക്ക​​​ല്‍ സ്വ​​​ദേ​​​ശി വി​​​പി​​​ന്‍ പി​​​ള്ള (30) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് എ​​​സ്ഐ ആ​​​ര്‍.​​​എ​​​സ്. ശ്രീ​​​കാ​​​ന്ത്, ജി​​​എ​​​സ്ഐ മോ​​​ഹ​​​ന്‍ നാ​​​യ​​​ര്‍, സി​​​പി​​​ഒ ബൈ​​​ജു, രാ​​​ജേ​​​ഷ് ശ്രീ​​​നി​​​വാ​​​സ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.


ഹോ​​​സ്റ്റ​​​ലി​​​ല്‍ വാ​​​ര്‍​ഡ​​​ന്‍ അ​​​ക്ര​​​മം ത​​​ട​​​യാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​യോ​​​ജ​​​ന​​​മു​​​ണ്ടാ​​​യി​​​ല്ല. ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഫ​​​ര്‍​ണി​​​ച്ച​​​റു​​​ക​​​ളും ജ​​​നാ​​​ല​​​ക​​​ളും മൂ​​​ന്നം​​​ഗ​​​സം​​​ഘം ത​​​ല്ലി​​​ത്ത​​​ക​​​ര്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
ഇ​​​ത് ത​​​ട​​​യാ​​​നെ​​​ത്തി​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ ഇ​​​വ​​​ര്‍ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ര്‍​ന്ന് സ്ഥ​​​ല​​​ത്തുനി​​​ന്ന് മു​​​ങ്ങി​​​യ സം​​​ഘ​​​ത്തെ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.