മക്കയിലേക്കു പോകാനെത്തിയ സംഘം വിമാനം കിട്ടാതെ മണിക്കൂറുകൾ കുടുങ്ങി
Tuesday, September 10, 2019 11:33 PM IST
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌ട്ര വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി ഉം​​റ നി​​ർ​​വ​​ഹി​​ക്കാ​​ൻ മ​​ക്ക​​യി​​ലേ​​ക്കു പോ​​കാ​​നെ​​ത്തി​​യ 200 ഓ​​ളം പേ​​ർ ട്രാ​​വ​​ൽ​​സ് ടി​​ക്ക​​റ്റ് എ​​ടു​​ക്കാ​​ത്ത​​തു​​മൂ​​ലം യാ​​ത്ര ചെ​​യ്യാ​​ൻ ക​​ഴി​​യാ​​തെ മ​​ണി​​ക്കൂ​​റു​​ക​​ൾ കു​​ടു​​ങ്ങി. പി​​ന്നീ​​ട് പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ച​​ശേ​​ഷം ഇ​​വ​​ർ ബം​​ഗ​​ളൂ​​രു വ​​ഴി ഉം​​റ നി​​ർ​​വ​​ഹി​​ക്കാ​​ൻ സൗ​​ദി​​യി​​ലേ​​ക്കു പു​​റ​​പ്പെ​​ട്ടു. പെ​​രു​​മ്പാ​​വൂ​​രി​​ലു​​ള്ള ഒ​​രു ഏ​​ജ​​ൻ​​സി വ​​ഴി പോ​​കാ​​നെ​​ത്തി​​യ​​വ​​രാ​​ണ് കു​​ടു​​ങ്ങി​​യ​​ത്.

തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് പോ​​കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന വി​​വ​​രം തീ​​ർ​​ഥാ​​ട​​ക​​ർ അ​​റി​​യു​​ന്ന​​ത്. ടി​​ക്ക​​റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചി​​ല സാ​​ങ്കേ​​തി​​ക പ്ര​​ശ്ന​​മാ​​ണെ​​ന്നും ബം​​ഗ​​ളൂ​​രു​​വി​​ലേ​​ക്ക് ബ​​സ് മാ​​ർ​​ഗം കൊ​​ണ്ടു​​പോ​​യി അ​​വി​​ടെ​​നി​​ന്നു സൗ​​ദി​​യി​​ലെ​​ത്തി​​ക്കാ​​മെ​​ന്നും ഏ​​ജ​​ൻ​​സി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ അ​​റി​​യി​​ച്ചെ​​ങ്കി​​ലും തീ​​ർ​​ഥാ​​ട​​ക​​രി​​ൽ ചി​​ല​​ർ ആ​​ദ്യം ഇ​​തി​​നു വ​​ഴ​​ങ്ങി​​യി​​ല്ല. പ്രാ​​യ​​മാ​​യ​​വ​​ർ​​ക്ക് റോ​​ഡ് മാ​​ർ​​ഗം ബം​​ഗ​​ളൂ​​രു വ​​രെ യാ​​ത്ര ചെ​​യ്യാ​​നു​​ള്ള ബു​​ദ്ധി​​മു​​ട്ട് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് എ​​തി​​ർ​​ത്ത​​ത്.


തീ​​ർ​​ഥാ​​ട​​ക​​രും അ​​വ​​രെ യാ​​ത്ര​​യ​​യ​​യ്ക്കാ​​ൻ എ​​ത്തി​​യ​​വ​​രും എ​​ജ​​ൻ​​സി​​യി​​ൽ​​പ്പെ​​ട്ട​​വ​​രെ രാ​​ത്രി വ​​ള​​രെ വൈ​​കി​​വ​​രെ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ത​​ട​​ഞ്ഞു​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ആ​​ലു​​വ ഡി​​വൈ​​എ​​സ്പി അ​​ട​​ക്ക​​മു​​ള്ള​​ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​ത്തി​​യാ​​ണ് പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ച​​ത്. 80 വ​​യ​​സി​​ലേ​​റെ പ്രാ​​യ​​മു​​ള്ള​​വ​​രും കു​​ട്ടി​​ക​​ളും സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.