ഓ​ണാ​ഘോ​ഷ​ത്തി​നു തി​രി​തെ​ളി​ഞ്ഞു; മ​നംക​വ​ർ​​ന്നു ടൊ​വി​നോ​യും കീ​ർ​ത്തി​യും
Tuesday, September 10, 2019 11:56 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​ന്ന​​​ര ല​​​ക്ഷം പേ​​​ർ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ വീടു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ ഓ​​​ണം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. വീ​​​ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു ത​​​ന്നെ വീ​​​ടു​​​ക​​​ൾ ന​​​ൽ​​​കാ​​​നു​​​ള്ള ശ്ര​​​മം തു​​​ട​​​രു​​​ക​​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ശാ​​​ഗ​​​ന്ധി​​​യി​​​ൽ ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ദു​​​ര​​​ന്തം അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ച്ച ന​​​മ്മ​​​ൾ അ​​​തി​​​ൽ നി​​​ന്നു പാ​​​ഠം ഉ​​​ൾ​​​ക്കൊ​​​ള്ള​​​ണം. ഉ​​​രു​​​ൾ​​പൊ​​​ട്ട​​​ൽ ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്നു ജ​​​ന​​​ങ്ങ​​​ൾ മാ​​​റി താ​​​മ​​​സി​​​ക്ക​​​ണം. മാ​​​റി​​​ല്ലെ​​​ന്ന നി​​​ർ​​​ബ​​​ന്ധ​​​ബു​​​ദ്ധി കാ​​​ണി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. ദു​​​ര​​​ന്തം ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ ആ​​​ളു​​​ക​​​ളെ മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​നി​​​യൊ​​​രു ദു​​​ര​​​ന്തം ഉ​​​ണ്ടാ​​​യാ​​​ൽ ആ​​​ള​​​പാ​​​യം ഉ​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ ന​​ൽ​​കി​​യ​​ത​​​ട​​​ക്കം ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന നേ​​​ട്ട​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സം​​​ഗം. പ്ര​​​ള​​​യ​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ച​​​തി​​​നു പി​​​ന്നി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ഒ​​​ത്തൊ​​​രു​​​മ​​യും സ​​​ഹാ​​​യ​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പ​​​റ​​​ഞ്ഞ മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നു​​​ള്ള സ​​​ഹാ​​​യം നാ​​​മ​​​മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു വി​​​മ​​​ർ​​​ശി​​​ക്കാ​​​നും മ​​റ​​ന്നി​​ല്ല.


ഓ​​ണാ​​​ഘോ​​​ഷ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​തി​​​ഥി​​​ക​​​ളാ​​​യെ​​​ത്തി​​​യ സൂ​​​പ്പ​​​ർ​​​താ​​​ര​​​ങ്ങ​​​ളാ​​​യ ടൊ​​​വി​​​നോ തോ​​​മ​​​സും കീ​​​ർ​​​ത്തി സു​​​രേ​​​ഷും ആ​​​ളു​​​ക​​​ളു​​​ടെ മ​​​നം ക​​​വ​​​ർ​​​ന്നു. ര​​​ണ്ടു​​​പേ​​​രു​​​ടെ​​​യും പേ​​​രു​​​ക​​​ൾ പ​​​റ​​​ഞ്ഞ​​​പ്പോ​​​ഴെ​​​ല്ലാം നി​​​ല​​​യ്ക്കാ​​​ത്ത ക​​​ര​​​ഘോ​​​ഷ​​​മാ​​​യി​​​രു​​​ന്നു നി​​​ശാ​​​ഗ​​​ന്ധി​​​യി​​​ൽ. ഇ​​​രു​​​വ​​​ർ​​​ക്കും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഓ​​​ണ​​​സ​​​മ്മാ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ന​​​ൽ​​​കി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ത​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ൽ ഒ​​​രി​​​ക്ക​​​ലും മ​​​റ​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത ഇ​​​ട​​​മാ​​​ണെ​​​ന്നു ടൊ​​​വി​​​നോ പ​​​റ​​​ഞ്ഞു. ആ​​​ദ്യ സി​​​നി​​​മ​​​യു​​​ടെ ഷൂ​​​ട്ടിം​​​ഗ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു വ​​​ച്ചാ​​​യി​​​രു​​​ന്നു. മ്യൂ​​​സി​​​യ​​​വും ക​​​ന​​​ക​​​ക്കു​​​ന്നും ഒ​​​രി​​​ക്ക​​​ലും മ​​​റ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും പ്ര​​​ള​​​യ​​​ത്തെ നേ​​​രി​​​ട്ട​​​തു​​​പോ​​​ലെ ഒ​​​ന്നി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​നു​​​ള്ള സ​​​ന്ദേ​​​ശ​​​മാ​​​ണ് ഈ ​​​ഓ​​​ണ​​​വും ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും ടൊ​​​വി​​​നോ പ​​​റ​​​ഞ്ഞു. മാ​​​വേ​​​ലി നാ​​​ടു​​​വാ​​​ണീ​​​ടും കാ​​​ലം എ​​​ന്ന ഗാ​​​നം ആ​​​ല​​​പി​​​ച്ച കീ​​​ർ​​​ത്തി സു​​​രേ​​​ഷും ആ​​​രാ​​​ധ​​​ക​​​രു​​​ടെ മ​​​നം ക​​​വ​​​ർ​​​ന്നു.

മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, മേ​​​യ​​​ർ വി.​​​കെ. ​പ്ര​​​ശാ​​​ന്ത്, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ സി.​​​ദി​​​വാ​​​ക​​​ര​​​ൻ, വി.​​​എ​​​സ്.​ ശി​​​വ​​​കു​​​മാ​​​ർ, ഐ.​​​ബി.​ സ​​​തീ​​​ഷ്, മു​​​ൻ മ​​​ന്ത്രി എം.​​​വി​​​ജ​​​യ​​​കു​​​മാ​​​ർ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​കെ.​​​മ​​​ധു, കൗ​​​ണ്‍​സി​​​ല​​​ർ പാ​​​ള​​​യം രാ​​​ജ​​​ൻ, ടൂ​​​റി​​​സം സെ​​​ക്ര​​​ട്ട​​​റി റാ​​​ണി ജോ​​​ർ​​​ജ്, ടൂ​​​റി​​​സം ഡ​​​യ​​​റ​​​ക്ട​​​ർ ബാ​​​ല​​​കി​​​ര​​​ണ്‍ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.