പി.​ജെ. ജോ​സ​ഫ് പാലായിൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നു യു​ഡി​എ​ഫ്
പി.​ജെ. ജോ​സ​ഫ് പാലായിൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നു യു​ഡി​എ​ഫ്
Tuesday, September 10, 2019 11:56 PM IST
കോ​​ട്ട​​യം: ഓ​​ണ​​ത്തി​​നു​​ശേ​​ഷം പാ​​ലാ​​യി​​ൽ പി.​​ജെ. ജോ​​സ​​ഫ് പ്ര​​ചാ​​ര​​ണ​​ത്തി​​നി​​റ​​ങ്ങു​​മെ​​ന്നു യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ ബെ​​ന്നി ബ​​ഹ​​ന്നാ​​ൻ. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം കോ​​ട്ട​​യം ഡി​​സി​​സി ഓ​​ഫീ​​സി​​ൽ പി.​​ജെ. ജോ​​സ​​ഫ് വി​​ഭാ​​ഗം നേ​​താ​​ക്ക​​ളു​​മാ​​യി ന​​ട​​ത്തി​​യ ഉ​​പ​​സ​​മി​​തി ച​​ർ​​ച്ച​​യ്ക്കു​​ശേ​​ഷം ബെ​​ന്നി ബെ​​ഹ​​നാ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞ​താ​ണ് ഇ​ക്കാ​ര്യം.

പാ​​ലാ​​യി​​ൽ ന​​ട​​ന്ന യു​​ഡി​​എ​​ഫ് ക​​ണ്‍​വ​​ൻ​​ഷ​​നി​​ലു​​ണ്ടാ​​യ പ്ര​​തി​​ഷേ​​ധ സ്വ​​ര​​ങ്ങ​​ളെ തു​​ട​​ർ​​ന്നും പ്ര​​തി​ച്ഛാ​​യ​​യി​​ൽ ആ​​ക്ഷേ​​പി​​ച്ചു​​കൊ​​ണ്ടു​​ള്ള ലേ​​ഖ​​നം വ​​രു​​ക​​യും ചെ​​യ്ത​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു ഒ​​റ്റ​​യ്ക്കു പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​മെ​​ന്നു പി.​​ജെ. ജോ​​സ​​ഫ് പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ഇ​​നി അ​​ത്ത​​ര​​ത്തി​​ലു​​ള്ള സം​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​കി​​ല്ലെ​​ന്നു പി.​​ജെ. ജോ​​സ​​ഫി​​നു യു​​ഡി​​എ​​ഫ് ഉ​​റ​​പ്പ് ന​​ൽ​​കി. ജോ​​സ് കെ. ​​മാ​​ണി​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ൾ ആ​​വ​​ർ​​ത്തി​​ക്കി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​ക്കും. പ്ര​​ചാ​​ര​​ണം സു​​ഗ​​മ​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കു​​മെ​​ന്നും ബെ​​ന്നി ബ​​ഹ​​നാ​​ൻ പ​​റ​​ഞ്ഞു. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, കെ.​​സി.​ ജോ​​സ​​ഫ് എം​​എ​​ൽ​​എ, ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ, ജോ​​ണ്‍​സ​​ണ്‍ ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​രും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജോ​​സ​​ഫ് വി​​ഭാ​​ഗം നേ​​താ​​ക്ക​​ളാ​​യ ജോ​​യി ഏ​​ബ്ര​​ഹാം, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, ടി.​​യു. കു​​രു​​വി​​ള എ​​ന്നി​​വ​​രു​​മാ​​ണ് ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.


മു​​ന്പു തി​​ങ്ക​​ളാ​​ഴ്ച ച​​ർ​​ച്ച ന​​ട​​ത്താ​​നാ​​യി​​രു​​ന്നു തീ​​രു​​മാ​​ന​​മെ​​ങ്കി​​ലും യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ ബെ​​ന്നി ബെ​​ഹ​​നാ​​ന് എ​​ത്താ​​ൻ ക​​ഴി​​യാ​​ത്ത​​തി​​നാ​​ൽ ച​​ർ​​ച്ച ഇ​​ന്ന​​ല​​ത്തേ​​ക്കു മാ​​റ്റി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.