ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം ഇ​ന്ന്
Sunday, September 15, 2019 12:05 AM IST
ആ​​റ​​ന്മു​​ള: ച​​രി​​ത്ര​​പ്ര​​സി​​ദ്ധ​​മാ​​യ ആ​​റ​​ന്മു​​ള ഉ​​ത്ര​​ട്ടാ​​തി ജ​​ലോ​​ത്സ​​വം ഇ​​ന്നു ന​​ട​​ക്കും. രാ​​വി​​ലെ ഒ​​ന്പ​​തി​​ന് പാ​​ര്‍​ഥ​​സാ​​ര​​ഥി ക്ഷേ​​ത്ര​​ത്തി​​ല്‍ നി​​ന്ന് ഭ​​ദ്ര​​ദീ​​പം വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള ഘോ​​ഷ​​യാ​​ത്ര ജ​​ലോ​​ത്സ​​വ​​വേ​​ദി​​യാ​​യ സ​​ത്ര​​ക്ക​​ട​​വി​​ലേ​​ക്ക് ആ​​രം​​ഭി​​ക്കും. 10ന് ​​സ​​ത്ര​​ത്തി​​ലെ പ​​വ​​ലി​​യ​​ന് സ​​മീ​​പ​​മു​​ള്ള വേ​​ദി​​യി​​ല്‍ ജി​​ല്ലാ ക​​ള​​ക്ട​​ർ പി.​​ബി. നൂ​​ഹ് പ​​താ​​ക ഉ​​യ​​ർ​​ത്തും. പ​​ന്പാ​​ന​​ദി​​ക്ക​​ര​​യി​​ൽ​നി​​ന്നു​​ള്ള 52 പ​​ള്ളി​​യോ​​ട​​ങ്ങ​​ളാ​​ണ് ഇ​​ത്ത​​വ​​ണ ജ​​ലോ​​ത്സ​​വ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

ഉ​​ച്ച​​യ്ക്ക് 1.30ന് ​​മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ന്‍ ജ​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും. പ​​ള്ളി​​യോ​​ട സേ​​വാ​​സം​​ഘം പ്ര​​സി​​ഡ​​ന്‍റ് കൃ​​ഷ്ണ​​കു​​മാ​​ര്‍ കൃ​​ഷ്ണ​​വേ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് വാ​​ട്ട​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലേ​​ക്ക് തി​​രു​​വോ​​ണ​​ത്തോ​​ണി വ​​ര​​വ്, അ​​വ​​ത​​ര​​ണ ക​​ല​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യും ജ​​ല​​ഘോ​​ഷ​​യാ​​ത്ര​​യും ന​​ട​​ക്കും.


തു​​ട​​ര്‍​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​രം ശ്രീ​​രാ​​മ​​കൃ​​ഷ്ണാ​​ശ്ര​​മ​​ത്തി​​ലെ സ്വാ​​മി ഗോ​​ലോ​​കാ​​ന​​ന്ദ മ​​ഹാ​​രാ​​ജ് അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. മ​​ല​​യാ​​ള​​ത്തി​​ന്‍റെ പ്രി​​യ ക​​വി​​യും ഗാ​​ന​​ര​​ച​​യി​​താ​​വു​​മാ​​യ എ​​സ്. ര​​മേ​​ശ​​ന്‍ നാ​​യ​​ര്‍​ക്കു മ​​ന്ത്രി കെ. ​​രാ​​ജു രാ​​മ​​പു​​ര​​ത്ത് വാ​​ര്യ​​ര്‍ അ​​വാ​​ര്‍​ഡ് സ​​മ്മാ​​നി​​ക്കും.

വി​​ജ​​യി​​ക​​ള്‍​ക്കു​​ള്ള സ​​മ്മാ​​ന​​ങ്ങ​​ള്‍ എ​​ന്‍​എ​​സ്എ​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​ന്‍. ന​​രേ​​ന്ദ്ര​​നാ​​ഥ​​ന്‍ നാ​​യ​​ര്‍ ന​​ല്‍​കും. എ, ​​ബി ബാ​​ച്ചു​​ക​​ളി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തു​​ന്ന പ​​ള്ളി​​യോ​​ട​​ങ്ങ​​ൾ​​ക്കു മ​​ന്നം ട്രോ​​ഫി​​യാ​​ണ് സ​​മ്മാ​​നി​​ക്കു​​ന്ന​​ത്.

മ​​ത്സ​​ര​​വ​​ള്ളം​​ക​​ളി ഇ​​ത്ത​​വ​​ണ പൂ​​ർ​​ണ​​മാ​​യി ഒ​​ഴി​​വാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.