കാറും ടാങ്കറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
കാറും ടാങ്കറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
Monday, September 16, 2019 1:13 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എം​​സി റോ​​ഡി​​ൽ ച​​ങ്ങ​​നാ​​ശേ​​രി തു​​രു​​ത്തി മി​​ഷ​​ൻ പ​​ള്ളി​​ക്കു സ​​മീ​​പം കാ​​റും ടാ​​ങ്ക​​ർ ലോ​​റി​​യും കൂ​​ട്ടി​​യി​​ടി​​ച്ചു വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. കു​​റി​​ച്ചി ഇ​​ത്തി​​ത്താ​​നം കേ​​ള​​ൻ ക​​വ​​ല തെ​​ക്ക​​നോ​​ടി​​യി​​ൽ അ​​ശോ​​ക​​ന്‍റെ മ​​ക​​ൻ അ​​ഭി​​നാ​​ഥാ(23)​​ണ് മ​​രി​​ച്ച​​ത്. അ​​ഭി​​നാ​​ഥി​​നൊ​​പ്പം കാ​​റി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന മാ​​താ​​വ് പ്ര​​മീ​​ള​​യെ ഗു​​രു​​ത​​ര​​മാ​​യ പ​​രി​​ക്കു​​ക​​ളോ​​ടെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ഒ​​ന്നേ​​കാ​​ലോ​​ടെ​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ത​​ക​​ഴി​​യി​​ൽ മ​​ര​​ണവീ​​ട്ടി​​ൽ പോ​​യി തി​​രി​​കെ വീ​​ട്ടി​​ലേ​​ക്കു വ​​രി​ക​​യാ​​യി​​രു​​ന്നു കാ​​റി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ. ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തു​നി​​ന്നു കോ​​ട്ട​​യ​​ത്തേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്ന ടാ​​ങ്ക​​ർ ലോ​​റി​​യെ മ​​റി​​ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് കാ​​റും ലോ​​റി​​യും ഇ​​ടി​​ച്ച​​ത്.

അ​​പ​​ക​​ട​​ത്തെ​ത്തു​ട​​ർ​ന്നു നി​​യ​​ന്ത്ര​​ണം​വി​​ട്ട ടാ​​ങ്ക​​ർ ലോ​​റി അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​തി​​നു സ​​മീ​​പം റോ​​ഡ​​രി​​കി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന മ​​റ്റു മൂ​​ന്നു വാ​​ഹ​​ന​​ങ്ങ​​ളും ഇ​​ടി​​ച്ചു ത​​ക​​ർ​​ത്തു. ടാ​​ങ്ക​​ർ ലോ​​റി​​ക്കും മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു. കാ​​റി​​നു​​ള്ളി​​ൽ കു​​ടു​​ങ്ങിയ അ​​ഭി​​ന​​ാഥിനെ​​യും പ്ര​​മീ​​ള​​യെ​​യും നാ​​ട്ടു​​കാ​​രും പോ​​ലീ​​സും ഫ​​യ​​ർ​​ഫോ​​ഴ്സും ചേ​​ർ​ന്നു കാ​​ർ വെ​​ട്ടി പൊ​​ളി​​ച്ചു പു​​റ​​ത്തെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രെ​​യും ഉ​​ട​​ൻ​ത​​ന്നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും അ​​ഭി​​നാ​​ഥിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഗു​​ര​​ത​​ര പ​​രി​​ക്കേ​​റ്റ അ​​മ്മ​​യെ ഐ​​സി​​യു​​വി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.


അ​​ഭി​​നാ​​ഥ് ച​​ങ്ങ​​നാ​​ശേ​​രി സ​​ക്കീ​​ർ ഹു​​സൈ​​ൻ ഐ​​ടി​​സി​​യി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​ണ്. മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ഇ​​ന്ന​​ലെ നാ​ലി​ന് പ​​ന​​ച്ചി​​ക്കാ​​ട് പ്ര​​വി​​ത്താ​​നം​​കു​​ന്ന് പി​​ആ​​ർ​​ഡി​​എ​​സ് ശ്​​മ​​ശാ​​ന​​ത്തി​​ൽ സം​​സ്ക​​രി​​ച്ചു.​ സ​​ഹോ​​ദ​​രി: ഭാ​​ഗ്യ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.