കു​ട്ടി​യാ​ന പാ​റ​ക്കെ​ട്ടി​ൽനി​ന്നു​വീണു ച​രി​ഞ്ഞു
കു​ട്ടി​യാ​ന പാ​റ​ക്കെ​ട്ടി​ൽനി​ന്നു​വീണു ച​രി​ഞ്ഞു
Monday, September 16, 2019 1:13 AM IST
മ​​റ​​യൂ​​ർ: ചി​​ന്നാ​​ർ വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ൽ പാ​​റ​​ക്കെ​​ട്ടി​​ൽ​നി​​ന്നു വീ​​ണ് അ​​ഞ്ചു​ മാ​​സം പ്രാ​​യ​​മു​​ള്ള കു​​ട്ടി​​യാ​​ന ച​​രി​​ഞ്ഞു. ച​​ന്പ​​ക്കാ​​ടി​​നു സ​​മീ​​പം പാ​​ന്പാ​​ർ ലോ​​ഗ് ഹൗ​​സി​​ന് സ​​മീ​​പ​​ത്തെ പാ​​റ​​യി​​ടു​​ക്കി​​ലാ​​ണ് കു​​ട്ടി​​യാ​​ന​​യു​​ടെ ജ​​ഡം ക​​ണ്ടെ​​ത്തി​​യ​​ത്. കൂ​​ട്ടം​​തെ​​റ്റി ഒ​​റ്റ​​പ്പെ​​ട്ട കു​​ട്ടി​​യാ​​ന​​യാ​​ണി​​ത്. മൂ​​ന്നാ​​ർ വ​​നം​​വ​​കു​​പ്പ് അ​​സി​​സ്റ്റ​​ന്‍റ് വെ​​റ്റ​​റി​​ന​​റി സ​​ർ​​ജ​​ൻ ഡോ. ​​നി​​ഷാ റെ​​യ്ച്ച​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ടം ന​​ട​​ത്തി. ചി​​ന്നാ​​ർ വ​​ന്യ​​ജീ​​വി സ​​ങ്കേ​​തം അ​​സി​​സ്റ്റ​​ന്‍റ് വാ​​ർ​​ഡ​​ൻ പി.​​എം. റ​​ഷീ​​ദി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു സം​​സ്ക​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.