സഭാതാരം ബഹുമതി മാത്യു ഉലകംതറയ്ക്കു സമ്മാനിച്ചു
സഭാതാരം ബഹുമതി മാത്യു ഉലകംതറയ്ക്കു സമ്മാനിച്ചു
Monday, September 16, 2019 1:18 AM IST
കു​​ട​​മാ​​ളൂ​​ർ (കോ​​ട്ട​​യം): സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യി​​ലെ പ​​ര​​മോ​​ന്ന​​ത അ​​ല്മാ​യ ബ​​ഹു​​മ​​തി​​യാ​​യ ‘സ​​ഭാ​താ​​രം’ പ്ര​​ഫ. മാ​​ത്യു ഉ​​ല​​കം​​ത​​റ​​യ്ക്കു സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി സ​​മ്മാ​​നി​​ച്ചു. സാ​​ഹി​​ത്യ പ്രേ​ഷി​ത​​നാ​​ണ് കു​​ട​​മാ​​ളൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന ഇ​​ട​​വ​​കാം​​ഗം കൂ​ടി​യാ​യ പ്ര​​ഫ.​​ ഉ​​ല​​കം​​ത​​റ​​യെ​​ന്നും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക്രി​​സ്തു​​ഗാ​​ഥ സാ​​ഹി​​ത്യ ത​​റ​​വാ​​ട്ടി​​ലെ ഈ​​ടു​​റ്റ ക​​വി​​താ​​സ​​മാ​​ഹാ​​ര​​മാ​​ണെ​​ന്നും ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു.

ഇ​​ന്ന​​ലെ രാ​​വി​​ലെ കു​​ട​​മാ​​ളൂ​​ർ ഫൊ​​റോ​​ന പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ലെ​​ത്തി​​യ ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യെ സെ​​ന്‍റ് മേ​​രീ​​സ് യു​​പി സ്കൂ​​ളി​​ലെ കു​​ട്ടി​​ക​​ളു​​ടെ ബാ​​ൻ​​ഡ്മേ​​ള​​ത്തി​​ന്‍റെ അ​​ക​​ന്പ​​ടി​​യോ​​ടെ സ്വീ​​ക​​രി​​ച്ചു. കൈ​​ക്കാ​​ര​​ൻ ടി.​​ജി. ജോ​​ർ​​ജു​​കു​​ട്ടി ബൊ​​ക്കെ ന​​ൽ​​കി. വി​​കാ​​രി റ​​വ.​​ ഡോ. മാ​​ണി പു​​തി​​യി​​ടം പ​​ള്ളി​​യു​​ടെ പ്ര​​ധാ​​ന ക​​വാ​​ട​​ത്തി​​ൽ ക​​ത്തി​​ച്ച മെ​​ഴു​​കു​​തി​​രി ന​​ൽ​​കി പ​​ള്ളി​​യി​​ലേ​​ക്ക് ആ​​ന​​യി​​ച്ചു. തു​​ട​​ർ​ന്നു വ്യാ​​കു​​ല മാ​​താ​​വി​​ന്‍റെ തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന​യ്ക്കു ക​​ർ​​ദി​​നാ​​ൾ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. തു​ട​ർ​ന്നു വ്യാ​​കു​​ലക്കൊ​​ന്ത ചൊ​​ല്ലി​ പ​​ഴ​​യ​​പ​​ള്ളി ചു​​റ്റി​ പ്ര​​ദ​​ക്ഷി​​ണ​​വും ന​ട​ന്നു.


സ്വീ​​ക​​ര​​ണപ​​രി​​പാ​​ടി​​ക​​ൾ​​ക്കും ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കും ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​​ ഡോ.​​ മാ​​ണി പു​​തി​​യി​​ടം, അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​മി​​ന്‍റോ മൂ​ന്നു​​പ​​റ​​യി​​ൽ, ഫാ. ​​അ​​നൂ​​പ് വ​​ലി​​യ​​പ​​റ​​ന്പി​​ൽ, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ ടി.​​ജി. ജോ​​ർ​​ജു​​കു​​ട്ടി, സി​​റി​​യ​​ക് ജോ​​ർ​​ജ് പാ​​ലം​​ത​​ട്ടേ​​ൽ, വി.​​ജെ. ജോ​​സ​​ഫ് വേ​​ളാ​​ശേ​​രി​​ൽ, സാ​​ബു വ​​ർ​​ഗീ​​സ് മ​​റ്റ​​ത്തി​​ൽ, പാ​​രീ​​ഷ് കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി തോ​​മ​​സ് സെ​​ബാ​​സ്റ്റ്യ​​ൻ വൈ​​പ്പി​​ശേ​​രി, പി​​ആ​​ർ​​ഒ അ​​ഡ്വ. സ​​ണ്ണി ജോ​​ർ​​ജ് ചാ​​ത്തു​​കു​​ളം തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.