വീസ പുതുക്കി നല്കിയില്ല, ഐറിഷ് പുരോഹിതന് ഇന്ത്യ വിടേണ്ടിവരും
വീസ പുതുക്കി നല്കിയില്ല, ഐറിഷ് പുരോഹിതന് ഇന്ത്യ വിടേണ്ടിവരും
Monday, September 16, 2019 1:38 AM IST
കോ​ട്ട​യം: കേ​ന്ദ്ര സർക്കാർ വീ​സ പു​തു​ക്കി ന​ല്കാ​ത്ത​തി​നാ​ൽ ഐ​റി​ഷ് പു​രോ​ഹി​ത​ന് ഉ​ട​ൻ ഇ​ന്ത്യ വി​ടേ​ണ്ടി​വ​രും. നാ​ഗ്പൂ​രി​ലെ സെ​ന്‍റ് ചാ​ൾ​സ് സെ​മി​നാ​രി​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ധ്യാ​പ​ക​നാ​യി സേ​വ​നം ചെ​യ്യു​ന്ന ഫാ. ​നോ​യേ​ൽ മൊ​ളോ​യ്ക്കാ​ണ് ഉ​ട​ൻ ഇ​ന്ത്യ​യി​ൽനി​ന്നു പോ​കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രു​മാ​സ​ക്കാ​ല​മാ​യി ഫാ. ​നോ​യേ​ൽ ഇ​ന്ത്യ​യി​ൽ തു​ട​രു​ന്ന​തി​നാ​യി ശ്ര​മി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, കേ​ന്ദ്ര സര്‌ക്കാരിന്‍റെ ഭാ​ഗ​ത്തുനി​ന്ന് അ​നു​കൂ​ല​മാ​യ സ​മീ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ന്ത്യ​യി​ൽ തു​ട​രു​ന്ന​തി​നാ​യി വീ​സ പു​തു​ക്കി ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഫാ. ​നോ​യേ​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു ക​ത്തെ​ഴു​തി​യെ​ങ്കി​ലും അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടു വീ​സ പു​തു​ക്കി ന​ല്കി​യെ​ങ്കി​ൽ മാ​ത്ര​മേ എഴുപത്തൊന്പതുകാരനായ ഫാ. ​നോ​യേ​ൽ മോ​ളോ​യ്ക്ക് ഇ​ന്ത്യ​യി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.