വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​ സെ​ക്ര​ട്ടേറി​യറ്റ് ധ​ർ​ണ നാളെ
Tuesday, September 17, 2019 12:01 AM IST
ആ​​ല​​പ്പു​​ഴ: തു​​ട​​ർ​​ച്ച​​യാ​​യി ഉ​​ണ്ടാ​​കു​​ന്ന പ്ര​​കൃ​​തി​​ക്ഷോ​​ഭ​​ങ്ങ​​ളി​​ൽ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ ന​​ശി​​ച്ചു​​പോ​​യ വ്യാ​​പാ​​രി സ​​മൂ​​ഹ​​ത്തോ​​ട് സ​​ർ​​ക്കാ​​ർ കാ​​ണി​​ക്കു​​ന്ന അ​​വ​​ഗ​​ണ​​ന​​യി​​ലും പ്ര​​ള​​യ​​സെ​​സ് പോ​​ലു​​ള്ള നി​​കു​​തി​​ക​​ൾ അ​​ടി​​ച്ചേ​​ല്പി​​ച്ചു ന​​ട​​ത്തു​​ന്ന വ്യാ​​പാ​​ര ദ്രോ​​ഹ ന​​ട​​പ​​ടി​​ക​​ളിലും പ്ര​​തി​​ഷേ​​ധി​​ച്ചു വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി നാളെ ​​രാ​​വി​​ലെ 10ന് ​​സെ​​ക്ര​​ട്ടേറി​​യ​​റ്റ് പ​​ടി​​ക്ക​​ൽ സൂ​​ച​​ന ധ​​ർ​​ണ ന​​ട​​ത്തും.

കേ​​ര​​ള​​ത്തി​​ലെ പ​​തി​​നാ​​ല് ജി​​ല്ല​​ക​​ളി​​ൽ​നി​​ന്നു​​മു​​ള്ള എ​​ല്ലാ സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ൽ അം​​ഗ​​ങ്ങ​​ളും ധ​​ർ​​ണ​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നും ഇ​​തു വ്യാ​​പാ​​രി​​ക​​ളു​​ടെ നി​​ല​​നി​​ൽപ്പിനാ​​യി ന​​ട​​ത്തു​​ന്ന ജീ​​വ​​ന്മ​ര​​ണ പോ​​രാ​​ട്ട​​മാ​​ണെ​​ന്നും സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജു അ​​പ്സ​​ര പ​​റ​​ഞ്ഞു.

കേ​​ര​​ള​​ത്തി​​ലെ വ്യാ​​പാ​​രി​​ക​​ൾ​​ക്കു ക​​ഴി​​ഞ്ഞ ര​​ണ്ടു​​ മ​​ണ്‍​സൂ​​ണ്‍ കാ​​ല​​ങ്ങ​​ളി​​ലു​​ണ്ടാ​​യ പ്ര​​കൃ​​തി​​ക്ഷോ​​ഭ​​ങ്ങ​​ളി​​ൽ 500 കോ​​ടി​​യോ​​ളം രൂ​​പ​​യു​​ടെ നാ​​ശ​​ന​​ഷ്ടം ഉ​​ണ്ടാ​​യി. മ​​റ്റു മേ​​ഖ​​ല​​ക​​ളി​​ലു​​ണ്ടാ​​യ ന​​ഷ്ട​​ങ്ങ​​ൾ തി​​ട്ട​​പ്പെ​​ടു​​ത്താ​​നും ദു​​രി​​താ​​ശ്വാ​​സ സ​​ഹാ​​യ​​ധ​​നം അ​​നു​​വ​​ദി​​ക്കാ​​നും സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​യ​​പ്പോ​​ൾ തെ​​രു​​വു​​നാ​​യ്ക്ക​​ളോ​​ടു കാ​​ണി​​ക്കു​​ന്ന ക​​രു​​ണ പോ​​ലും വ്യാ​​പാ​​രി​​ക​​ളോ​​ടു കാ​​ണി​​ച്ചി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല പ്ര​​ള​​യ സെ​​സ് എ​​ന്ന പേ​​രി​​ൽ അ​​ശാ​​സ്ത്രീ​​യ​​മാ​​യ ഒ​​രു ആ​​റ്റം​ബോം​​ബ് വ്യാ​പാ​​രി​​ക​​ളു​​ടെ മേ​​ൽ പ്ര​​യോ​​ഗി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും രാ​​ജു അ​​പ്സ​​ര കു​​റ്റ​​പ്പെ​​ടു​​ത്തി.


2018, 2019 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഉ​​ണ്ടാ​​യ പ്ര​​കൃ​​തി​​ക്ഷോ​​ഭ​​ത്തി​​ൽ നാ​​ശ​​ന​​ഷ്ടം സം​​ഭ​​വി​​ച്ച മു​​ഴു​​വ​​ൻ വ്യാ​​പാ​​രി​​ക​​ൾ​​ക്കും ന​​ഷ്ട​​പ​​രി​​ഹാ​​രം അ​​നു​​വ​​ദി​​ക്കു​​ക, വ്യാ​​പാ​​രി ക്ഷേ​​മ​​നി​​ധി​​യി​​ൽ അം​​ഗ​​മാ​​യ എ​​ല്ലാ വ്യാ​​പാ​​രി​​ക​​ൾ​​ക്കും ധ​​ന​​സ​​ഹാ​​യം ന​​ൽ​​കു​​ക, പ്ര​​ള​​യ സെ​​സ് മു​​ൻ​​കാ​​ല പ്രാ​​ബ​​ല്യ​​ത്തോ​​ടെ പി​​ൻ​​വ​​ലി​​ക്കു​​ക, മ​​റ്റെ​​ല്ലാ വി​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളു​​ടെ ക​​ണ​​ക്കെ​​ടു​​ക്കു​​ന്ന​​തുപോ​​ലെ വ്യാ​​പാ​​രി​​ക​​ളു​​ടെ​​യും നാ​​ശ​​ന​​ഷ്ട​​ത്തി​​ന്‍റെ ക​​ണ​​ക്കെ​​ടു​​പ്പ് റ​​വ​​ന്യു വ​​കു​​പ്പ് ന​​ട​​ത്തു​​ക​​യും ന​​ഷ്ട​​പ​​രി​​ഹാ​​രം അ​​നു​​വ​​ദി​​ക്കു​​ക​​യും ചെ​​യ്യു​​ക, നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​യ മേ​​ഖ​​ല​​ക​​ളി​​ലെ നി​​കു​​തി​​ക​​ളും ലൈ​​സ​​ൻ​​സ് ഫീസു​​ക​​ളും താ​​ത്കാ​​ലി​​ക​​മാ​​യി ഒ​​ഴി​​വാ​​ക്കു​​ക, തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചുകൊ​​ണ്ട് ന​​ട​​ത്തു​​ന്ന ധ​​ർ​​ണ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ടി. ​​ന​​സി​​റു​​ദീ​​ൻ ഉ​​ദ്ഘാ​​ട​​നം​ ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.