മി​ക​ച്ച ആ​യു​ർ​വേ​ദ ഡോ​ക്ട​ർ, അ​ധ്യാ​പ​ക അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, September 17, 2019 11:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018-19 വ​​​ർ​​​ഷ​​​ത്തെ മി​​​ക​​​ച്ച ആ​​​യു​​​ർ​​​വേ​​​ദ ഡോ​​​ക്ട​​​ർ​​​മാ​​​രേ​​​യും അ​​​ധ്യാ​​​പ​​​ക​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള രൂ​​​പ​​​രേ​​​ഖ​​​യും മാ​​​ന​​​ദ​​​ണ്ഡ​​​വും അ​​​പേ​​​ക്ഷാ ഫോ​​​മി​​​ന്‍റെ മാ​​​തൃ​​​ക​​​യും www.ism.kerala.gov.in ലും ​​​എ​​​ല്ലാ ആ​​​യു​​​ർ​​​വേ​​​ദ ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും.


അ​​​പേ​​​ക്ഷ​​​ക​​​ൾ/​​​നാ​​​മ​​​നി​​​ർ​​​ദ്ദേ​​​ശ​​​ങ്ങ​​​ൾ ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ, ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ന്നി​​​വ​​​ർ മു​​​ഖേ​​​ന​​​യോ നേ​​​രി​​​ട്ടോ 30ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.