ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​നെ​തി​രേ ദു​ഷ്പ്ര​ചാ​ര​ണം അ​പ​ല​പ​നീ​യം: അ​ല്മാ​യ സം​ഘ​ട​ന​ക​ൾ
Tuesday, September 17, 2019 11:39 PM IST
കൊ​​​ച്ചി: ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ത്തെ​​​യും സ​​​ന്യാ​​സ​​​ത്തെ​​​യും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ വി​​​ക​​​ല​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന പ​​​ത്ര​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും ചാ​​​ന​​​ലു​​​ക​​​ളു​​​ടെ​​​യും ദു​​​ഷ്പ്ര​​​ചാ​​​ര​​​ണം അ​​​പ​​​ല​​​പ​​​നീ​​​യ​​​മെ​​​ന്നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ചേ​​​ർ​​​ന്ന കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ (കെ​​​സി​​​എ​​​ഫ്), കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ൽ (കെ​​​സി​​​സി), കെ​​​സി​​​എം​​​എ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല യോ​​​ഗം അ​​​പ​​​ല​​​പി​​​ച്ചു.

നാ​​​ടും വീ​​​ടും ഉ​​​പേ​​​ക്ഷി​​​ച്ചു സ​​​ന്യാ​​സം സ്വീ​​​ക​​​രി​​​ച്ചു സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ താ​​​ഴെ​​​ത്ത​​​ട്ടി​​​ലു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു സാ​​​ന്ത്വ​​​ന​​​മാ​​​യി ഇ​​​റ​​​ങ്ങി​​​ച്ചെ​​​ല്ലു​​​ക​​​യും വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ സേ​​​വ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ഴ്ച​​​വ​​​ച്ചു സ​​​മൂ​​​ഹ​​​ത്തോ​​​ടു​​​ള്ള ക​​​ട​​​മ​​​ക​​​ൾ നി​​​റ​​​വേ​​​റ്റു​​​ക​​യും ചെ​​യ്യു​​ന്ന ക്രൈ​​​സ്ത​​​വ സ​​​ന്യ​​​സ്ത​​​രെ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​വ​​​ഹേ​​​ളി​​​ക്ക​​​രു​​​ത്.

ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ത്തെ​​​യും ക്രൈ​​​സ്ത​​​വ സ​​​ന്യാ​​​സ​​​ത്തെ​​​യും ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യും വി​​​ക​​​ല​​​മാ​​​യും ചി​​​ത്രീ​​​ക​​​രി​​​ച്ച് അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന പ​​​ത്ര​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ​​​യും ചാ​​​ന​​​ലു​​​ക​​​ളെ​​​യും ക്രൈ​​​സ്ത​​​വ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും ബ​​​ഹി​​​ഷ്ക​​​രി​​​ക്കാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.


ഇ​​​പ്ര​​​കാ​​​ര​​​മു​​​ള്ള പ​​​ത്ര​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ​​​യും ചാ​​​ന​​​ലു​​​ക​​​ളെ​​​യും ബ​​​ഹി​​​ഷ്ക​​​രി​​​ക്കാ​​​ൻ ക്രൈ​​​സ്ത​​​വ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ​​​ടും വി​​​ശ്വാ​​​സി​​​ക​​​ളോ​​​ടും ആ​​​ഹ്വാ​​​നം ചെ​​​യ്യ​​​ണ​​​മെ​​​ന്നു കേ​​​ര​​​ള മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യോ​​​ടു യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ.​ ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
ഫാ. ​​​സാ​​​ജു കു​​​ത്തോ​​​ടി​​​പു​​​ത്ത​​​ൻ​​​പു​​​ര​​​യി​​​ൽ, പി.​​​കെ. ജോ​​​സ​​​ഫ്, അ​​​ഡ്വ. ജോ​​​ജി ചി​​​റ​​​യി​​​ൽ, അ​​​ഡ്വ. വ​​​ർ​​​ഗീ​​​സ് കോ​​​യി​​​ക്ക​​​ര, അ​​​ഡ്വ. ജ​​​സ്റ്റി​​​ൻ ക​​​രി​​​പ്പാ​​​ട്ട്, ഡേ​​​വീ​​​സ് തു​​​ളു​​​വ​​​ത്ത്, രാ​​​ജു എ​​​രി​​​ശേ​​​രി​​​ൽ, പ്ര​​​ഷീ​​​ല ബാ​​​ബു, മേ​​​രി കു​​​ര്യ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.