കിഫ്ബിയിലും കിയാലിലും സിഎജി ഓഡിറ്റിംഗ് നടത്തണം: ചെന്നിത്തല
Wednesday, September 18, 2019 12:11 AM IST
തിരുവനന്തപുരം: കിഫ്ബിയിലും കണ്ണൂർ എയർപോർട്ട് അഥോറിറ്റിയിലും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ (സിഎജി) ഓഡിറ്റിംഗ് നടത്താൻ അനുവദിക്കാത്ത സർക്കാർ നിലപാട് തിരുത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തു നല്കി.
ഭരണഘടനാ സ്ഥാപനമായ സിഎജിയെ ഓഡിറ്റിംഗിന് അനുവദിക്കാതിരിക്കുന്നത്. ഈ രണ്ടു സ്ഥാപനങ്ങളിലും നടക്കുന്ന കൊള്ളയും ക്രമക്കേടും മൂടി വയ്ക്കുന്നതിനാണെന്ന് അദ്ദേഹം മീറ്റ് ദ പ്രസിൽ പറഞ്ഞു.