റ​ബ​ർ ഉ​ത്പാ​ദ​ന പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക്കു കേ​ന്ദ്ര​സ​ഹാ​യം സ​ജീ​വ പ​രി​ഗ​ണ​ന​യി​ലെ​ന്നു കേന്ദ്രമ​ന്ത്രി
റ​ബ​ർ ഉ​ത്പാ​ദ​ന പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക്കു കേ​ന്ദ്ര​സ​ഹാ​യം സ​ജീ​വ പ​രി​ഗ​ണ​ന​യി​ലെ​ന്നു കേന്ദ്രമ​ന്ത്രി
Thursday, September 19, 2019 12:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു മി​​​നി​​​മം വി​​​ല ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള റ​​​ബ​​​ർ ഉ​​​ത്പാ​​​ദ​​​ന പ്രോ​​​ത്സാ​​​ഹ​​​ന പ​​​ദ്ധ​​​തി​​​ക്കു കേ​​​ന്ദ്ര സ​​​ഹാ​​​യം വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ജീ​​​വ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നു കേ​​​ന്ദ്ര വാ​​​ണി​​​ജ്യ മ​​​ന്ത്രി പീ​​​യൂഷ് ഗോ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം അ​​​നു​​​സ​​​രി​​​ച്ചു കേ​​​ന്ദ്ര -സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ യോ​​​ജി​​​ച്ചു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി റ​​​ബ​​​ർ ബോ​​​ർ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്റ്റേ​​​റ്റ് ടാ​​​സ്ക് ഫോ​​​ഴ്സ് ഓ​​​ണ്‍ റ​​​ബ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​​​യ​​​താ​​​യും കൃ​​​ഷിമ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​റി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ദേ​​​ശീ​​​യ റ​​​ബ​​​ർ ന​​​യ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര​​​മ​​​ന്ത്രി പീ​​​യൂഷ് ഗോ​​​യ​​​ലി​​​നെ ക​​​ണ്ടു മ​​​ന്ത്രി സു​​​നി​​​ൽ​​​കു​​​മാ​​​ർ ന​​​ൽ​​​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.


റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കു കു​​​റ​​​ഞ്ഞ വി​​​ല നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം കേ​​​ന്ദ്രം അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. റ​​​ബ​​​ർ ഷീ​​​റ്റ് വി​​​ൽ​​​ക്കു​​​ന്ന​​​തി​​​നു സാ​​​ധാ​​​ര​​​ണ ക​​​ർ​​​ഷ​​​ക​​​രെ​​​ത്തു​​​ന്പോ​​​ൾ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞു ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ഗ്രേ​​​ഡിം​​​ഗ് സ​​​ന്പ്ര​​​ദാ​​​യം ന​​​ട​​​പ്പാ​​​ക്കും. സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കു​​​ള്ള തു​​​റ​​​മു​​​ഖ നി​​​യ​​​ന്ത്ര​​​ണം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​തു തു​​​ട​​​രു​​​മെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ചി​​​ര​​​ട്ട​​​പ്പാ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ല്ലെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.