കോൺഗ്രസ് സംഘടനാ തെ​ര​ഞ്ഞെ​ടു​പ്പ്: ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു
Thursday, September 19, 2019 12:36 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ നാ​​​ഷ​​​ണ​​​ല്‍ കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ ബൂ​​​ത്തു ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ മു​​​ത​​​ല്‍ എ​​​ഐ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​വ​​​രെ​​​യു​​​ള്ള​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ നി​​​യ​​​മി​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​യും പാ​​​ര്‍​ട്ടി​​​യം​​​ഗ​​​വു​​​മാ​​​യ ഹി​​​ലാ​​​രി സ​​​ക്ക​​​റി​​​യ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി പി​​​ന്‍​വ​​​ലി​​​ച്ചു.

രാ​​​ഹു​​​ല്‍ ഗാ​​​ന്ധി, സോ​​​ണി​​​യ ഗാ​​​ന്ധി, മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​രെ എ​​​തി​​​ര്‍ ക​​​ക്ഷി​​​ക​​​ളാ​​​ക്കി​​​യാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. 2017 ജൂ​​​ണി​​​ന​​​കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​ഷ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ഒ​​​ത്തു​​​തീ​​​ര്‍​പ്പി​​​ന്‍റെ അ​​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ നി​​ശ്ച​​യി​​ച്ച​​​ത്. എ​​​ഐ​​​സി​​​സി പ്ര​​​സി​​​ഡ​​ന്‍റ് അ​​​ട​​​ക്ക​​​മു​​​ള്ള സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് നേ​​​താ​​​ക്ക​​​ളെ നോ​​​മി​​​നേ​​​റ്റ് ചെ​​​യ്യു​​​ന്ന​​​ത് ത​​​ട​​​യ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.