കേരളത്തിൽ മറ്റൊരു പാലത്തേയും കോടതി പഞ്ചവടിപ്പാലമെന്നു പറഞ്ഞിട്ടില്ല: എ. വിജയരാഘവൻ
Thursday, September 19, 2019 11:44 PM IST
തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണം സംസ്ഥാനത്തിനു നാണക്കേടുണ്ടാക്കിയെന്നും കേരളത്തിൽ മറ്റൊരു പാലത്തേയും നോക്കി ഒരു കോടതിയും പഞ്ചവടിപ്പാലമെന്ന് ഇതുവരേയും പറഞ്ഞിട്ടില്ലെന്നും ഇടതുമുന്നണി കണ്‍വീനർ എ. വിജയരാഘവൻ. മുൻ മന്ത്രി അറിഞ്ഞുതന്നെയാണു താൻ കാര്യങ്ങളെല്ലാം ചെയ്തതെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന വ്യക്തി തന്നെ പറഞ്ഞിരിക്കുകയാണെന്നു വിജയരാഘവൻ പറഞ്ഞു.