കുട്ടികളെ ഉപേക്ഷിച്ച് ഒ​ളി​ച്ചോടിയാൽ കർശന നിയമം ചുമത്തും
Thursday, September 19, 2019 11:44 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഒ​​​ളി​​​ച്ചോ​​​ട്ട കേ​​​സു​​​ക​​​ളി​​​ല്‍ ബാ​​​ല​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ങ്ങ​​​ള്‍ ചു​​​മ​​​ത്താ​​​ൻ പോ​​​ലീ​​​സ്. ജു​​​വ​​​നൈ​​​ല്‍ ജ​​​സ്റ്റീ​​​സ് ആ​​​ക്ടി​​​ലെ വ​​​കു​​​പ്പു​​​ക​​​ള്‍ ചു​​​മ​​​ത്താ​​​നാ​​​ണ് പോ​​​ലീ​​​സ് തീ​​​രു​​​മാ​​​നി​​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഒ​​​ളി​​​ച്ചോ​​ടു​​ന്ന​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് പോ​​​ലീ​​​സ് ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പ് ചു​​​മ​​​ത്തി ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​തോ​​​ടെ കോ​​​ട​​​തി റി​​​മാ​​​ന്‍​ഡ് ചെ​​​യ്യും. നേ​​​ര​​​ത്തെ ഒ​​​റ്റ​​​പ്പെ​​​ട്ട ഒ​​​ളി​​​ച്ചോ​​​ട്ട കേ​​​സു​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് ഈ ​​​നി​​​യ​​​മം ചു​​​മ​​​ത്തി​​​യി​​​രു​​​ന്ന​​​ത് .

മ​​​ക്ക​​​ളു​​​ള്ള കാ​​​മു​​​കീ കാ​​​മു​​​ക​​​ന്മാ​​​ര്‍ ഒ​​​ളി​​​ച്ചോ​​​ടു​​​മ്പോ​​​ള്‍ കു​​​ട്ടി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ ബാ​​​ധ്യ​​​ത​​​പ്പെ​​​ട്ട​​​വ​​​ർ അ​​​ത് നി​​​ര്‍​വ​​​ഹി​​​ക്കു​​​ന്നി​​​ല്ല, കു​​​ട്ടി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ പ്രേ​​​ര​​​ണ ന​​​ല്‍​കി എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് ചു​​​മ​​​ത്തു​​​ക. ഇ​​​തോ​​​ടെ കോ​​​ട​​​തി ജാ​​​മ്യം നി​​​ഷേ​​​ധി​​​ക്കും. തെ​​​ളി​​​വു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച് പോ​​​ക്‌​​​സോയും ​​പ്ര​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​പ്ര​​​കാ​​​രം പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍ മാ​​​ത്രം ഈ ​​​വ​​​ര്‍​ഷം 12 ക​​​മി​​​താ​​​ക്ക​​​ളെ​​​യാ​​​ണ് റി​​​മാ​​​ന്‍​ഡ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.