പി​റ​ക്കാ​നു​ള്ള കു​ഞ്ഞിന്‍റെ അ​വ​കാ​ശം; കേ​ന്ദ്ര നി​ല​പാ​ട് ശ്ലാഘ​നീ​യമെന്ന് പ്രോലൈ​ഫ് സ​മി​തി
Thursday, September 19, 2019 11:44 PM IST
കൊ​​​ച്ചി: പി​​​റ​​​ക്കാ​​​നു​​​ള്ള കു​​​ഞ്ഞി​​​ന്‍റെ അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ന​​​യ​​​ത്തെ കെ​​​സി​​​ബി​​​സി പ്രോ ​​​ലൈ​​​ഫ് സ​​​മി​​​തി സ്വാ​​​ഗ​​​തം​​ചെ​​​യ്തു. സു​​​പ്രീം കോ​​​ട​​​തി​​​യി​​​ല്‍ ഡോ​.​​നി​​​ഖി​​​ല്‍ ദ​​​ത്താ​​​ര്‍ ന​​​ല്‍​കി​​​യ ഒ​​​രു കേ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ല്‍​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണു കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ മ​​​നു​​​ഷ്യ​​​ജീ​​​വ​​​നെ​​​ക്കു​​​റി​​​ച്ചും ഉ​​​ദ​​​ര​​​ത്തി​​​ല്‍ കു​​​ഞ്ഞി​​​നെ സ്വീ​​​ക​​​രി​​​ച്ച അ​​​മ്മ​​​യു​​​ടെ​​​യും കു​​​ഞ്ഞി​​​ന്‍റെ​​​യും അ​​​വ​​​കാ​​​ശ​​​ത്തെ​​​ക്കുറി​​​ച്ചും വ്യ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്.

ഗ​​​ര്‍​ഭം അ​​​ല​​​സി​​​പ്പി​​​ക്കാ​​​നു​​​ള്ള നി​​​യ​​​മ​​​പ​​​ര​​​മാ​​​യ സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ല​​​വി​​​ലെ 20 ആ​​​ഴ്ച​​​യി​​​ല്‍നി​​​ന്ന് 26 ആ​​​ഴ്ച​​​യാ​​​യി വ​​​ര്‍​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം.​ പ​​​രാ​​​തി ഉ​​​ന്ന​​​യി​​​ച്ച ഹ​​​ര്‍​ജി​ ത​​​ള്ള​​​ണ​​​​​മെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു​​​വെ​​​ന്ന വാ​​​ര്‍​ത്ത മ​​​നു​​​ഷ്യ​​​ജീ​​​വ​​ന്‍റെ മ​​​ഹ​​​ത്വം മ​​​ന​​​സി​​​ലാ​​​ക്കു​​​ക​​​യും ആ​​​ദ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്കു വ​​​ലി​​​യ സ​​​ന്തോ​​​ഷം ന​​​ല്‍​കു​​​ന്നു.


പി​​​റ​​​ക്കാ​​​ന്‍ പോ​​​കു​​​ന്ന കു​​​ഞ്ഞി​​​ന്‍റെ ജ​​​നി​​​ക്കാ​​​നും ഈ ​​​ഭൂ​​​മി​​​യി​​​ല്‍ ജീ​​​വി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന പ്രോ ​​​ലൈ​​​ഫ് കാ​​​ഴ്ച​​​പ്പാ​​​ടി​​​നെ സ​​​മൂ​​​ഹം ആ​​​ദ​​​രി​​​ക്കു​​​ക​​​യും ജീ​​​വ​​​നെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നെ അ​​​നു​​​മോ​​​ദി​​​ക്കു​​​ന്നു.​ ഈ ​​ന​​​യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​റ​​​ച്ചു​​​നി​​​ല്‍​ക്കു​​​ക​​​യും ജീ​​​വ​​​ന്‍റെ സം​​​സ്‌​​​കാ​​​രം സ​​​ജീ​​​വ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നു പ്ര​​​ത്യാ​​​ശി​​​ക്കു​​​ന്ന​​​താ​​​യും കെ​​​സി​​​ബി​​​സി പ്രോ ​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​പ്ര​​​സി​​​ഡ​​ന്‍റ് സാ​​​ബു ജോ​​​സ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.