കെസിബിസി മ​ദ്യ​വി​രു​ദ്ധ സ​മി​തി സെ​ക്ര​ട്ടേറി​യ​റ്റ് യോ​ഗം താ​മ​ര​ശേ​രി​യി​ല്‍
Thursday, September 19, 2019 11:44 PM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേറി​​​യ​​​റ്റ് യോ​​​ഗം 27ന് ​​​രാ​​​വി​​​ലെ 10.30 താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ്‌​​​സ് ഹൗ​​​സി​​​ല്‍ ചേ​​​രു​​​മെ​​​ന്നു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​​​ചാ​​​ര്‍​ളി പോ​​​ള്‍ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മി​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ പു​​​തി​​​യ​​​താ​​​യി ചാ​​​ര്‍​ജ് എ​​​ടു​​​ത്ത മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ലി​​​നു സ്വീ​​​ക​​​ര​​​ണ​​​വും സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന മു​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ലി​​നു യാ​​​ത്ര​​​യ​​​യ​​​പ്പും ന​​​ല്‍​കും.

ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​ന​​​മാ​​യ ഒ​​​ക്ടോ​​​ബ​​​ര്‍ ര​​​ണ്ടി​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​മ​​​ദ്യ​​​വി​​​രു​​​ദ്ധ ബൈ​​​ക്ക് റാ​​​ലി​​​യും പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത​​​യു​​​ടെ ആ​​​തി​​​ഥേ​​​യ​​​ത്വ​​​ത്തി​​​ല്‍ പ​​​ള്ളു​​​രു​​​ത്തി സെ​​ന്‍റ് തോ​​​മ​​​സ് മൂ​​​ര്‍ പ​​​ള്ളി​​​യ​​​ങ്ക​​​ണ​​​ത്തി​​​ല്‍ ​ന​​​ട​​​ത്തും. ബൈ​​​ക്ക് റാ​​​ലി ഉ​​​ച്ച​​​യ്ക്ക് 2.30 ന് ​​​ചെ​​​ല്ലാ​​​നം സെ​​​ന്‍റ് ജോ​​​ര്‍​ജ് പ​​​ള്ളി​​​യി​​​ല്‍നി​​​ന്ന് ആ​​​രം​​​ഭി​​​ക്കും. രൂ​​​പ​​​താ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​എ​​​ഡ്വേ​​​ര്‍​ഡ് പു​​​ത്ത​​​ന്‍​പു​​​ര​​​യ്ക്ക​​​ല്‍ റാ​​​ലി ഫ്‌​​​ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍​മാ​​​ന്‍ ജ​​​സ്റ്റീ​​​സ് പി.​​​കെ. ഷം​​​സു​​ദീ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കൊ​​​ച്ചി, വ​​​രാ​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം രൂ​​​പ​​​ത​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.