ഇന്‍റർനെറ്റിന്‍റെ അടിമത്വം യുവജനങ്ങളെ ബാധിച്ചു: മാർ തോമസ് തറയിൽ
Friday, September 20, 2019 12:23 AM IST
കോ​​ട്ട​​യം: യൗ​​വ​​ന​​ത്തി​​ന്‍റെ വി​​ശു​​ദ്ധി കാ​​ത്തു​​സൂ​​ക്ഷി​​ക്കാ​​ൻ യു​​വ​​ജ​​ന​​ങ്ങ​​ൾ ത​​യാ​​റാ​​ക​​ണ​​മെ​ന്നു ച​​ങ്ങ​​നാ​​ശേ​​രി അതി രൂപത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ. മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ 89-ാം പു​​ന​​രൈ​​ക്യ വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​വും ബ​​ഥ​​നി ആ​​ശ്ര​​മ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​വും സ​​ഭാ​​സം​​ഗ​​മ​​ത്തോ​​ടും അ​​നു​​ബ​​ന്ധി​​ച്ചു കോട്ടയം ഗി​​രി​​ദീ​​പം മാ​​ർ ഈ​​വാ​​നി​​യോ​​സ് ന​​ഗ​​റി​​ൽ ന​​ട​​ന്ന 28-ാമ​​ത് അ​​ന്ത​​ർ​​ദേ​​ശീ​​യ യു​​വ​​ജ​​ന ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ സെ​​മി​​നാ​​ർ ന​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. ഇ​​ന്‍റ​​ർ​​നെ​​റ്റി​​ന്‍റെ അ​​ടി​​മ​​ത്വം ഇ​​ന്ന​​ത്തെ യു​​വ​​ജ​​ന​​ങ്ങ​​ളെ ബാ​​ധി​​ച്ചി​​രി​​ക്കു​​ന്നു. ഇ​​ത് അ​​പ​​ക്വ​​മ​​തി​​ക​​ളാ​​യ യു​​വ​​ത​​ല​​മു​​റ​​യെ വാ​​ർ​​ത്തെ​​ടു​​ക്കു​​നമെന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.

അ​​ന്ത​​ർ​​ദേ​​ശീ​​യ യു​​വ​​ജ​​ന ക​​ണ്‍​വ​​ൻ​​ഷ​​ൻ സ​​തേ​​ണ്‍ റെ​​യി​​ൽ​​വേ സീ​​നി​​യ​​ർ ഡി​​വി​​ഷ​​ണ​​ൽ മാ​​നേ​​ജ​​ർ എം.​​പി. ലി​​പി​​ൻ​​രാ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. എം.​​സി​​വൈ​​എം സ​​ഭാ​​ത​​ല സ​​മി​​തി പ്ര​​ഡി​​ഡ​​ന്‍റ് ടി​​നു കു​​ര്യാ​​ക്കോ​​സ് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ മു​​ഖ്യ​​സ​​ന്ദേ​​ശ​​വും യൂ​​ത്ത് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ വി​​ൻ​​സെ​​ന്‍റ് മാ​​ർ പൗ​​ലോ​​സ് അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തി. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, ഫാ. ​​വ​​ർ​​ഗീ​​സ് കി​​ഴ​​ക്കേ​​ക്ക​​ര, ഫാ. ​​ജേ​​ക്ക​​ബ് മാ​​ത്യു അ​​രീ​​ക്ക​​ൽ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ കി​​ഴ​​ക്കേ​​തി​​ൽ, ഫാ. ​​ബെ​​ന്നി നാ​​ര​​ക​​ത്തി​​നാ​​ൽ, കെ​​സി​​വൈ​​എം സം​​സ്ഥാ​​ന​ പ്ര​​സി​​ഡ​​ന്‍റ് സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ, ബി​​ജോ പി. ​​ബാ​​ബു, റി​​റ്റി എം. ​​രാ​​ജ​​ൻ, സാ​​ൻ ബേ​​ബി, കു​​മാ​​രി ര​​ഞ്ജി​​ത, ജോ​​യേ​​ൽ എം. ​​ജോ​​സ്, അ​​ഡ്വ. റെ​​നോ സാ​​ക്ക് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് ആ​​ർ​​ച്ച്​​ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ അ​​ന്തോ​​ണി​​യോ​​സ് വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കി. സ​​മ്മേ​​ള​​ന​​ന​​ഗ​​രി​​യി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത പേ​​പ്പ​​ൽ പ​​താ​​ക​​യും സ​​ഭാ​​ത​​ല ആഘോ​​ഷ​ ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ർ യൂ​​ഹാ​​നോ​​ൻ മാ​​ർ തെ​​യോ​​ഡോ​​ഷ്യ​​സ് കാ​​തോ​​ലി​​ക്കാ പ​​താ​​ക​​യും ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് എം​​സി​​എ പ​​താ​​ക​​യും ജോ​​സ​​ഫ് മാ​​ർ തോ​​മ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത എം​​സി​​വൈ​​എം പ​​താ​​ക​​യും ഉ​​യ​​ർ​​ത്തി. സ​​മ്മേ​​ള​​ന​​ന​​ഗ​​റി​​ൽ ഒ​​രു​​ക്കി​​യ ബ​​ഥ​​നി​​യു​​ടെ നൂ​​റു​ വ​​ർ​​ഷ​​ത്തെ ച​​രി​​ത്ര​​ങ്ങ​​ൾ അ​​നാ​​വ​​ര​​ണം ചെ​​യ്യു​​ന്ന പ്ര​​ദ​​ർ​​ശ​​നം സാ​​മു​​വ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു.

വൈ​​കു​​ന്നേ​​രം സു​​വി​​ശേ​​ഷ​​സ​​ന്ധ്യ​​യും ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന​​യും ന​​ട​​ന്നു. സി​​സ്റ്റ​​ർ മേ​​രി പ്ര​​സാ​​ദ് ഡി​​എം സു​​വി​​ശേ​​ഷ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സ​​ഭ​​യി​​ലെ അ​​ഭി​​ഷി​​ക്ത​​രാ​​യ സു​​വി​​ശേ​​ഷ സം​​ഘാം​​ഗ​​ങ്ങ​​ൾ നേ​​തൃ​​ത്വം ന​​ൽ​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.