മെഡിക്കൽ സെന്‍റർ പൊതുസമൂഹത്തിനു നൽകുന്നതു വിലപ്പെട്ട സേവനം: മാർ ആലഞ്ചേരി
Friday, September 20, 2019 12:23 AM IST
കോ​​ട്ട​​യം: സ​​ന്യ​​സ്ത​​രു​​ടെ ആ​​ത്മീ​​യ ചൈ​​ത​​ന്യ​​വും സ്വ​​യം​​മ​​റ​​ന്നു​​ള്ള സേ​​വ​​ന​താ​​ത്പ​​ര്യ​​ത്തോ​​ടു​കൂ​​ടി​​യ പ്ര​​വ​​ർ​​ത്ത​​ന​​വു​​മാ​​ണ് കോ ട്ടയം എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​റി​​നെ ആ​​തു​​ര ശു​​ശ്രൂ​​ഷാ​രം​​ഗ​​ത്ത് ഉ​​ന്ന​​തി​​യി​​ലെ​​ത്തി​​ച്ച​​തെ​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. കോ​​ട്ട​​യം എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സ​​മാ​​പ​​നം കോ​​ട്ട​​യം മാ​​മ്മ​​ൻ മാ​​പ്പി​​ള ഹാ​​ളി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ക​​ർ​​ദി​​നാ​​ൾ മാ​​ർ ആ​​ല​​ഞ്ചേ​​രി.

മ​​നു​​ഷ്യ​സ​​മൂ​​ഹ​​ത്തി​​നു കാ​​രു​​ണ്യ​​വും സ​​ഹാ​​യ​​വും ശാ​​ന്തി​​യും സ​​മാ​​ധാ​​ന​​വും ന​​ൽ​​കു​​ന്ന​​താ​​യി​​രി​​ക്ക​​ണം ആ​​തു​​ര ശു​​ശ്രൂ​​ഷ. യേ​​ശു​​വി​​ന്‍റെ തി​​രു​​ഹൃ​​ദ​​യ സ്നേ​​ഹ​​ത്തി​​ൽ​​നി​​ന്നു രൂ​​പം​കൊ​​ണ്ട സ​​മ​​ർ​​പ്പി​​ത സ​​മൂ​​ഹം ക​​ഴി​​ഞ്ഞ അ​​ന്പ​​താ​​ണ്ടാ​​യി അ​​ക്ഷ​​ര​​ന​​ഗ​​രി​​യി​​ൽ ന​​ട​​ത്തി വ​​ന്ന സേ​​വ​​നം സ​​ഭ​​യ്​​ക്കും സ​​മൂ​​ഹ​​ത്തി​​നും വ​​ള​​രെ വി​​ല​​പ്പെ​​ട്ട​​താ​​യി​​രു​​ന്നു​​വെ​​ന്നും അ​ദ്ദേ​ഹം ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.

അ​​ത്യാ​​ധു​​നി​​ക രീ​​തി​​യി​​ലേ​​ക്ക് ആ​​തു​​ര​ശു​​ശ്രൂ​​ഷ വ​​ള​​ർ​​ന്നെ​​ങ്കി​​ലും മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​ഷ്വ​​റ​​ൻ​​സി​​ന്‍റെ അ​​പ​​ര്യാ​​പ്ത​​ത മൂ​​ലം ചി​​കി​​ത്സാ ചെ​​ല​​വ് പ​​ല​​ർ​​ക്കും താ​​ങ്ങാ​​നാ​​വു​​ന്നി​​ല്ലെ​​ന്നു ച​​ട​​ങ്ങി​​ൽ മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി​​യ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു. മി​​ക​​ച്ച സേ​​വ​​നം ന​​ട​​ത്തു​​ന്ന സ​​മ​​ർ​​പ്പി​​ത​​രെ​​യും സ​​ന്യ​​സ്ത​​രെ​​യും അ​​വ​​ഹേ​​ളി​​ക്കു​​ന്ന രീ​​തി​​യി​​ൽ അ​​ടു​​ത്ത​ നാ​​ളി​​ലു​​ണ്ടാ​​യ പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ വേ​​ദ​​ന​​യു​​ണ്ടാ​​ക്കു​​ന്ന​​താ​​യും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.

എ​​സ്എ​​ച്ച് സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ അ​​ൽ​​ഫോ​​ൻ​​സാ തോ​​ട്ടു​​ങ്ക​​ൽ യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. കോ​​ട്ട​​യം ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് സു​​വ​​ർ​​ണ​​ജൂ​​ബി​​ലി സ​​ന്ദേ​​ശം ന​​ൽ​​കി. ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് രാ​​ജേ​​ന്ദ്ര​​ൻ, ആ​​ർ​​ച്ച്ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത എ​​ന്നി​​വ​​ർ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.


സ ു​​വ​​ർ​​ണ ​ജൂ​​ബി​​ലി സ്മാ​​ര​​ക സു​​വ​​നീ​​റി​​ന്‍റെ പ്ര​​കാ​​ശ​​നം തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ​​യും മെ​​റി​​റ്റ് സ്കോ​​ള​​ർ​​ഷി​​പ്പ് വി​​ത​​ര​​ണം തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി​​യും നി​​ർ​​വ​​ഹി​​ച്ചു. എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ ഡ​​യാ​​ലി​​സിസ് ച​​ല​​ഞ്ചി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​മാ​​ത്യു​​ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ലും പു​​തി​​യ ആം​​ബു​​ല​​ൻ​​സി​​ന്‍റെ താ​​ക്കോ​​ൽ​​ദാ​​നം എ​​സ്എ​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് മാ​​ത്യൂ​​സ് പ്രൊ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ സുപ്പീ​​രി​​യ​​ർ ഡോ. ​​സി​​സ്റ്റ​​ർ അ​​മ​​ല ജോ​​സും നി​​ർ​​വ​​ഹി​​ച്ചു.

എ​​ൻ​​എ​​ബി​​എ​​ച്ച് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ ആ​​ലീ​​സ് മ​​ണി​​യ​​ങ്ങാ​​ട്ടി​​നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ന​​ൽ​​കി. കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഡോ. ​​പി.​​ആ​​ർ. സോ​​ന, വി​​ജ​​യ​​പു​​രം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജ​​സ്റ്റി​​ൻ മ​​ഠ​​ത്തി​​പ​​റ​​ന്പി​​ൽ, കോ​​ട്ട​​യം ചീ​​ഫ് ഇ​​മാം എ.​​പി. ഷി​​ഫാ​​ർ മൗ​​ല​​വി അ​​ൽ കൗ​​സ​​രി, കോ​​ട്ട​​യം ലൂ​​ർ​​ദ് ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മ​​ണ​​ക്ക​​ളം, മെ​​ഡി​​ക്ക​​ൽ സൂ​​പ്ര​​ണ്ട് ഡോ. ​​മാ​​ത്യു പാ​​റ​​യ്ക്ക​​ൽ, എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്‌​ട​​ർ സി​​സ്റ്റ​​ർ ആ​​ലീ​​സ് മ​​ണി​​യ​​ങ്ങാ​​ട്ട്, അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ ലി​​റ്റി​​ൽ ഫ്ള​​വ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.