ആവേശം പടർത്തി അല്മായ സംഗമം
ആവേശം പടർത്തി അല്മായ സംഗമം
Friday, September 20, 2019 12:23 AM IST
കോ​​ട്ട​​യം: സാ​​മൂ​​ഹി​​ക പ്ര​​തി​​ബ​​ദ്ധ​​ത​​യി​​ലൂ​​ന്നി​​യ ക്രി​​സ്തീ​​യ സാ​​ക്ഷ്യ​​ജീ​​വി​​തം ന​​യി​ക്കാ​​ൻ ത​​യാ​​റാ​​ക​​ണ​​മെ​ന്നു മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക സ​​ഭാ മേ​​ജ​​ർ​ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ. മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ 89-ാം പു​​ന​​രൈ​​ക്യ വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​വും ബ​​ഥ​​നി ആ​​ശ്ര​​മ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​വും സ​​ഭാ​​സം​​ഗ​​മ​​ത്തോ​​ടും അ​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന ആ​​ഗോ​​ള അ​​ല്മാ​​യ സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ദൈ​​വ സേ​​വ​​ന​​ത്തേ​​ക്കാ​​ൾ ഉ​​ത്ത​​മം ദൈ​​വ​​സ​​ന്പാ​​ദ​​ന​​മെ​​ന്ന ദൈ​​വ​​ദാ​​സ​​ൻ മാ​​ർ ഈ​​വാ​​നി​​യോ​​സ് പി​​താ​​വി​​ന്‍റെ ഉ​​ത്ബോ​​ധ​​നം ന​​മ്മു​​ടെ വ്യ​​ക്തി​​ജീ​​വി​​ത​​ത്തി​​ൽ പു​​ല​​ർ​​ത്ത​​ണ​​മെ​​ന്നും മാ​​ർ ക്ലീ​​മി​​സ് ബാ​​വ പ​​റ​​ഞ്ഞു.

ഗി​​രി​​ദീ​​പം ബ​​ഥ​​നി സ്കൂ​​ൾ കാ​​ന്പ​​സി​​ലെ മാ​​ർ തെ​​യോ​​ഫി​​ലോ​​സ് ന​​ഗ​​റി​​ൽ ചേ​​ർ​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ എം​​സി​​എ സ​​ഭാ​​ത​​ല​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് വി.​​പി. മ​​ത്താ​​യി അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ൽ​​കി. എം​​സി​​എ സ​​ഭാ​​ത​​ല​​സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ്, ഫാ. ​​ജോ​​ണ്‍ അ​​രീ​​ക്ക​​ൽ, ബ​​ഥ​​നി സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ ഫാ. ​​ജോ​​സ് കു​​രു​​വി​​ള പീ​​ടി​​ക​​യി​​ൽ ഒ​​ഐ​​സി, ചെ​​റി​​യാ​​ൻ ചെ​​ന്നീ​​ർ​​ക്ക​​ര, പ്ര​​ഫ.​തോ​​മ​​സു​​കു​​ട്ടി പ​​ന​​ച്ചി​​ക്ക​​ൽ, പി.​​കെ. ജോ​​സ​​ഫ്, കെ. ​​ബാ​​ബു അ​​ന്പ​​ല​​ത്തും​​കാ​​ലാ, ബി​​ജു പ​​റ​​യ​​ന്നി​​ലം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. മു​ൻ ഡി​​ജി​​പി ജേ​​ക്ക​​ബ് പു​​ന്നൂ​​സ് സെ​​മി​​നാ​​ർ ന​​യി​​ച്ചു.


സ​​മാ​​പ​​ന​ സ​​മ്മേ​​ള​​ന​​ത്തി​​ൽ ഡി. ​​അ​​നി​​ല​​കു​​മാ​​രി, സാം ​​ഗ്രീ​​ൻ​​സ്, ശോ​​ശാ​​മ്മ തോ​​മ​​സ്, എം.​​കെ. ഗീ​​വ​​ർ​​ഗീ​​സ്, ജേ​​ക്ക​​ബ് തോ​​മ​​സ്, ബി​​ജു ജോ​​ർ​​ജ്, ജോ​​ജി വി​​ഴാ​​ലി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. എം​​സി​​എ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ് നി​​ർ​​വ​​ഹി​​ച്ചു.

പ​​രി​​സ്ഥി​​തി, കാ​​ർ​​ഷി​​ക, ഭ​​ക്ഷ്യ, സാ​​ന്പ​​ത്തി​​ക സാ​​ക്ഷ​​ര​​താ പ​​ദ്ധ​​തി​​ക​​ളെ സം​​ബ​​ന്ധി​​ച്ച വി​​ഷ​​യാ​​വ​​ത​​ര​​ണം ഫാ. ​​ജോ​​ർ​​ജ് വെ​​ട്ടി​​ക്കാ​​ട്ടി​​ൽ ന​​ട​​ത്തി. കു​​വൈ​​റ്റ് മ​​ല​​ങ്ക​​ര റീ​​ത്ത് മൂ​​വ്മെ​​ന്‍റി​​ന്‍റെ വി​​ദ്യാ​​നി​​ധി സ്കോ​​ള​​ർ​​ഷി​​പ്പ് വി​​ത​​ര​​ണം ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് നി​​ർ​​വ​​ഹി​​ച്ചു. പു​​ന​​രൈ​​ക്യ വാ​​ർ​​ഷി​​ക​​വും ബ​​ഥ​​നി​​യു​​ടെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ ​സ​​മാ​​പ​​ന​ സ​​മ്മേ​​ള​​ന​വും ഇ​ന്നു ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.