മ​ലേ​ഷ്യ​യി​ൽ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കു പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു
Friday, September 20, 2019 12:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ലേ​​​ഷ്യ​​​യി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കു​​​ടി​​​യേ​​​റി​​​യ മ​​​ല​​​യാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് മ​​​ലേ​​​ഷ്യ​​​ൻ സ​​​ർ​​​ക്കാ​​​ർ പൊ​​​തു​​​മാ​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ചു. പൊ​​​തു​​​മാ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി യാ​​​ത്രാ രേ​​​ഖ​​​ക​​​ൾ, പാ​​​സ്പോ​​​ർ​​​ട്ട്, എ​​​മ​​​ർ​​​ജ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, വി​​​മാ​​​ന ടി​​​ക്ക​​​റ്റ് എ​​​മി​​​ഗ്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ൽ ഒ​​​ടു​​​ക്കേ​​​ണ്ട പി​​​ഴത്തു​​​ക​​​യാ​​​യ 700 മ​​​ലേ​​​ഷ്യ​​​ൻ റി​​​ങി​​​റ്റ് എ​​​ന്നി​​​വ വേ​​​ണം. 2019 ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​​യാ​​​ണ് പൊ​​​തു​​​മാ​​​പ്പ് കാ​​​ലാ​​​വ​​​ധി.

കീ​​​ഴ​​​ട​​​ങ്ങു​​​ന്ന അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രെ അ​​​റ​​​സ്റ്റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കി​​​ല്ല. അം​​​ഗീ​​​കൃ​​​ത വീ​​​സ ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ തൊ​​​ഴി​​​ൽദാ​​​താ​​​വ് മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ക, വേ​​​ത​​​നം ന​​​ൽ​​​കാ​​​തി​​​രി​​​ക്കു​​​ക, പാ​​​സ്പോ​​​ർ​​​ട്ട് പി​​​ടി​​​ച്ചുവ​​​യ്ക്കു​​​ക, മെ​​​ഡി​​​ക്ക​​​ൽ സൗ​​​ക​​​ര്യം ന​​​ൽ​​​കാ​​​തെ അ​​​സു​​​ഖം ബാ​​​ധി​​​ക്കു​​​മ്പോ​​​ൾ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ കാ​​​ര​​​ണ​​​മാ​​​ണ് ഭൂ​​​രി​​​പ​​​ക്ഷം പേ​​​രും മ​​​ലേ​​​ഷ്യ​​​യി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത്. ക്വാ​​​ലാ​​​ലം​​​പുരി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്ത്യ​​​ൻ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് എ​​​മ​​​ർ​​​ജ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, എ​​​മി​​​ഗ്രേ​​​ഷ​​​ൻ ക്ലി​​​യ​​​റ​​​ൻ​​​സ് എ​​​ന്നി​​​വ ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.