ഹോ​സ്റ്റ​ലു​ക​ളിലെ മൊ​ബൈ​ൽ നി​യ​ന്ത്ര​ണം മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മെന്നു കോ​ട​തി
ഹോ​സ്റ്റ​ലു​ക​ളിലെ മൊ​ബൈ​ൽ നി​യ​ന്ത്ര​ണം  മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മെന്നു കോ​ട​തി
Friday, September 20, 2019 11:57 PM IST
കൊ​​​ച്ചി: കോ​​​ള​​​ജ് ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മൊ​​​ബൈ​​​ൽ ഫോ​​​ണും ലാ​​​പ് ടോ​​​പ്പും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു മൗ​​​ലി​​​കാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ഇ​​​ത്ത​​​രം നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഉ​​​ചി​​​ത​​​മ​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. കോ​​​ഴി​​​ക്കോ​​​ട് ചേ​​​ള​​​ന്നൂ​​​ർ ശ്രീ​​​നാ​​​രാ​​​യ​​​ണ കോ​​​ള​​ജി​​​ലെ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ഹോ​​​സ്റ്റ​​​ലി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​തി​​​രേ ബി​​​എ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ ഫ​​​ഹീ​​​മ ഷി​​​റി​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് കോ​​ട​​തി തീ​​​രു​​​മാ​​​നം.

ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​നു നി​​​രോ​​​ധ​​​ന​​​മി​​​ല്ലെ​​ന്നും പ​​​ഠി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ഇ​​​തു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണു ചെ​​​യ്ത​​​തെ​​​ന്നും കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഹ​​​ർ​​​ജി​​​ക്കാ​​​രി ഹോ​​​സ്റ്റ​​​ലി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ ഒ​​​പ്പി​​​ട്ടു ന​​​ൽ​​​കി​​​യ നി​​​ബ​​​ന്ധ​​​ന​​​യി​​​ൽ ഇ​​​ക്കാ​​​ര്യം പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​രി ഒ​​​ഴി​​​കെ മ​​​റ്റാ​​​രും ഈ ​​​നി​​​ബ​​​ന്ധ​​​ന​​​യെ എ​​​തി​​​ർ​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​റ്റാ​​​രും എ​​​തി​​​ർ​​​ത്തി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ ഒ​​​രു വ്യ​​​വ​​​സ്ഥ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്നും ഇ​​​തു വി​​​ദ്യാ​​​ഭ്യാ​​​സാ​​​വ​​​കാ​​​ശം ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും ഐ​​​ക്യ​​​രാ​​​ഷ്ട്ര സ​​​ഭ​​​യു​​​ടെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കൗ​​​ണ്‍​സി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ഠി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണ് ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണം കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്നു കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ വാ​​​ദി​​​ച്ചെ​​ങ്കി​​ലും ഹോ​​​സ്റ്റ​​​ലി​​​ലു​​​ള്ള അ​​​ന്തേ​​​വാ​​​സി​​​ക​​​ൾ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​രാ​​​ണെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.


മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ ഹ​​​ർ​​​ജി​​​ക്കാ​​​രി​​​യെ ഹോ​​​സ്റ്റ​​​ലി​​​ൽ​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. ഈ ​​​ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യ ഹൈ​​​ക്കോ​​​ട​​​തി ഹ​​​ർ​​​ജി​​​ക്കാ​​​രിയാ​​​യ ഫ​​​ഹീ​​​മ​​​യെ ഉ​​​ട​​​ൻ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

എ​​​ങ്ങ​​​നെ പ​​​ഠി​​​ക്ക​​​ണം, എ​​​പ്പോ​​​ൾ പ​​​ഠി​​​ക്ക​​​ണം എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​ത്. മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ദു​​​രു​​​പ​​​യോ​​​ഗം ത​​​ട​​​യാ​​​നാ​​​ണു നി​​​യ​​​ന്ത്ര​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്പോ​​​ൾ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സ​​​മ​​​യ​​​ത്തി​​​നു​​ശേ​​​ഷ​​​വും ഇ​​​താ​​​കാ​​​മെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്ക​​​ണം.

യു​​​ജി​​​സി​​ത​​​ന്നെ ഇ​​​പ്പോ​​​ൾ ഓ​​​ണ്‍​ലൈ​​​ൻ കോ​​​ഴ്സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. അ​​​റി​​​വു സ​​​ന്പാ​​​ദി​​​ക്കാ​​​നും സ​​​ഹ​​​പാ​​​ഠി​​​ക​​​ളോ​​​ടു മ​​​ത്സ​​​രി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തെ ഇ​​​ത്ത​​​രം നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഹ​​​നി​​​ക്കും. പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് സ്വ​​​ന്തം പ​​​ഠ​​​ന​​​രീ​​​തി തീ​​​രു​​​മാ​​​നി​​​ക്കാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണം.

സം​​​സ്ഥാ​​​ന​​​ത്ത് സ്കൂ​​​ളു​​​ക​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ ഡി​​​ജി​​​റ്റൈ​​​സേ​​​ഷ​​​ൻ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നു. മൊ​​​ബൈ​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് വ​​​ഴി​​​യു​​​ള്ള അ​​​റി​​​വു സ​​​ന്പാ​​​ദ​​​നം വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കും. കോ​​​ള​​​ജ് ഹോ​​​സ്റ്റ​​​ലി​​​ലെ മൊ​​​ബൈ​​​ൽ ഉ​​​പ​​​യോ​​​ഗം മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ശ​​​ല്യ​​​മാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന നി​​​യ​​​ന്ത്ര​​​ണം മ​​​തി​​​യാ​​​കു​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.