ദേ​ശീ​യ​പാ​ത: ഉ​ണ്ണി​ത്താ​ൻ നി​രാ​ഹാ​​രം അവസാനിപ്പിച്ചു
Sunday, September 22, 2019 12:06 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ ശോ​​ച്യാ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്കാ​​​ത്ത​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച്‌ രാ​​​ജ്‌​​​മോ​​​ഹ​​​ന്‍ ഉ​​​ണ്ണി​​​ത്താ​​​ന്‍ എം​​​പി കാ​​​സ​​​ര്‍​ഗോ​​​ഡ് പു​​​തി​​​യ ബ​​​സ്‌​​​സ്റ്റാ​​​ന്‍​ഡ് പ​​​രി​​​സ​​​ര​​​ത്ത് ന​​​ട​​​ത്തി​​​യ 24 മ​​​ണി​​​ക്കൂ​​​ര്‍ നി​​​രാ​​​ഹാ​​​ര​​​സ​​​മ​​​രം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നാ​​​ര​​​ങ്ങാ​​​നീ​​​ര് ന​​​ല്‍​കി അവസാനിപ്പിച്ചു.

കേ​​​ന്ദ്ര ഉ​​​പ​​​രി​​​ത​​​ല ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ദേ​​​ശീ​​​യ​​​പാ​​​ത വി​​​ക​​​സ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 26 ന് ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ക്കും. മ​​​ഴ​​​ക്കാ​​​ലം ക​​​ഴി​​​ഞ്ഞ​​​തി​​​നു​​​ശേ​​​ഷം താ​​​റു​​​മാ​​​റാ​​​യി കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​സ​​​ർ​​​ഗോ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ എം​​​പി​​​യു​​​ടെ നി​​​രാ​​​ഹാ​​​രം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​മ്പാ​​​യി തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. വി​​​ഷ​​​യ​​​ത്തി​​​ൽ ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​യു​​​മാ​​​യി ച​​​ര്‍​ച്ച​​​ന​​​ട​​​ത്തു​​​മെ​​​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി ജി.​​​സു​​​ധാ​​​ക​​​ര​​​ന്‍ ഉ​​​റ​​​പ്പു ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്തു​​​കൊ​​​ണ്ട് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.