രാ​മ​കൃ​ഷ്ണ​ന്‍റെ മ​ര​ണം: ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ​യെ ചോ​ദ്യം ചെ​യ്തു
Friday, October 11, 2019 1:07 AM IST
കോ​​​ഴി​​​ക്കോ​​​ട്: ചാ​​​ത്ത​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ ദു​​​രു​​​ഹ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ഴി​​​ക്കോ​​​ട് എ​​​ൻ​​​ഐ​​​ടി​​​ക്ക​​​ടു​​​ത്ത ബ്യൂ​​​ട്ടി പാ​​​ർ​​​ല​​​ർ ഉ​​​ട​​​മ സു​​​ലേ​​​ഖ​​​യേ​​​യും ഭ​​​ർ​​​ത്താ​​​വി​​​നെ​​​യും ഡി​​​സ്ട്രി​​​ക്ട് ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ (ഡി​​​സി​​​ആ​​​ർ​​​ബി ) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചോ​​​ദ്യം ചെ​​​യ്തു.

കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര കേ​​​സി​​​ലെ പ്ര​​​തി ജോ​​​ളി​​​ക്ക് സു​​​ലേ​​​ഖ​​​യു​​​ടെ ബ്യൂ​​​ട്ടി പാ​​​ർ​​​ല​​​റു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഡി​​​സി​​​ആ​​​ർ​​​ബി അ​​​സി. ക​​​മ്മീ​​​ഷ​​​ണ​​​ർ ടി.​​​പി. ര​​​ഞ്ജി​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൊ​​​ഴി എ​​​ടു​​​ത്ത​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ൽ കൃ​​​ത്യ​​​മാ​​​യ ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​തെ ഉ​​​രു​​​ണ്ടു ക​​​ളി​​​ച്ച സു​​​ലേ​​​ഖ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ജോ​​​ളി​​​യു​​​ടെ ഫോ​​​ട്ടോ കാ​​​ണി​​​ച്ച​​​തോ​​​ടെ പ​​​രു​​​ങ്ങ​​​ലി​​​ലാ​​​യി. ഇ​​​ത് എ​​​ൻ​​​ഐ​​​ടി പ്ര​​​ഫ​​​സ​​​ർ അ​​​ല്ലേ എ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ മ​​​റു​​​പ​​​ടി.

നി​​​ർ​​​ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​വ​​​രി​​​ൽനി​​​ന്നു ല​​​ഭി​​​ച്ച​​​താ​​​യി അ​​​റി​​​യു​​​ന്നു. പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം മാ​​​ത്ര​​​മാ​​​ണ് ന​​​ട​​​ന്ന​​​തെ​​​ന്നും ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ഇ​​​വ​​​രെ വീ​​​ണ്ടും വി​​​ളി​​​ച്ചു​​വ​​​രു​​​ത്തു​​​മെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. ജോ​​​ളി​​​യെ അ​​​റി​​​യി​​​ല്ലെ​​​ന്നും ബ്യൂ​​​ട്ടി ​​​പാ​​​ർ​​​ല​​​റി​​​ൽ വ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സു​​​ലേ​​​ഖ ആ​​​ദ്യം പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. വാ​​​ർ​​​ത്താ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ജോ​​​ളി യു​​​ടെ ഫോ​​​ട്ടോ നി​​​ര​​​ന്ത​​​രം വ​​​ന്നി​​​ട്ടും ആ​​​ദ്യം അ​​​റി​​​യി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ​​​തി​​​ൽ പോ​​​ലീ​​​സി​​​ന് സം​​​ശ​​​യം ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.


രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ൻ രോ​​​ഹി​​​ത് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് സു​​​ലേ​​​ഖ​​​യെ​​​യും ഭ​​​ർ​​​ത്താ​​​വി​​​നെ​​​യും വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യ​​​ത്. റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഇ​​​ട​​​പാ​​​ടു​​​കാ​​​ര​​​നാ​​​യ രാ​​​മ​​​കൃ​​​ഷ​​​ണ​​​ൻ കൂ​​​ട​​​ത്താ​​​യി ദു​​​രു​​​ഹ മ​​​ര​​​ണ​​​ത്തി​​​ന് സ​​​മാ​​​ന​​​മാ​​​യി വാ​​​യി​​​ൽ​​​നി​​​ന്ന് നു​​​ര​​​യും പ​​​ത​​​യും വ​​​ന്ന് കു​​​ഴ​​​ഞ്ഞു​​​വീ​​​ണാ​​​ണ് മ​​​രി​​​ച്ച​​​ത്. മ​​​രി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ൻ​​​പ് ന​​​ട​​​ത്തി​​​യ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഇ​​​ട​​​പാ​​​ടി​​​ൽ ല​​​ഭി​​​ച്ച 55 ല​​​ക്ഷം രൂ​​​പ കാ​​​ണാ​​​താ​​​യ​​​തി​​​നെ കു​​​റി​​​ച്ച് സു​​​ലേ​​​ഖ​​​യ്ക്കും ഭ​​​ർ​​​ത്താ​​​വി​​​നും അ​​​റി​​​വു​​​ണ്ടെ​​​ന്നും ജോ​​​ളി ഇ​​​വ​​​രു​​​ടെ ഉ​​​റ്റ സു​​​ഹൃ​​​ത്താ​​​ണെ​​​ന്നു​​​മാ​​​ണ്്‌ രോ​​​ഹി​​​തി​​​ന്‍റെ ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.