വിദ്യാർഥിനിയെ വീട്ടിൽ കയറി തീകൊളുത്തി കൊന്നു
വിദ്യാർഥിനിയെ വീട്ടിൽ കയറി തീകൊളുത്തി കൊന്നു
Friday, October 11, 2019 1:42 AM IST
കാ​ക്ക​നാ​ട്(കൊച്ചി): അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ ക​യ​റി പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ തീ​കൊ​ളു​ത്തി കൊ​ന്ന​ശേ​ഷം ബ​ന്ധു​വാ​യ യു​വാ​വ് സ്വ​യം തീ​കൊ​ളു​ത്തി മ​രി​ച്ചു. കാ​ക്ക​നാ​ട് അ​ത്താ​ണി​യി​ൽ കാ​ള​ങ്ങാ​ട്ട് പ​ത്മാ​ല​യ​ത്തി​ൽ ഷാ​ല​ൻ-​മോ​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ദേ​വി​ക(17), പ​റ​വൂ​ർ പ​ല്ലംതു​രു​ത്ത് പാ​ട​ത്തു​വീ​ട്ടി​ൽ ഉ​ദ​യ​ൻ- ​ഉ​ദ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മി​ഥു​ൻ (26) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. പ്രേ​മം നി​ര​സി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​മാ​കാം യു​വാ​വി​നെ ക​ടും​കൈ​യ്ക്കു പ്രേ​രി​പ്പി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണു സം​ഭ​വം. ബൈ​ക്കി​ൽ ദേ​വി​ക​യു​ടെ വീ​ട്ടി​ലെ​ത്തി​യ മി​ഥു​ൻ വാ​തി​ലി​ൽ മു​ട്ടി​വി​ളി​ച്ചു. ദേ​വി​ക​യും അ​ച്ഛ​ൻ ഷാ​ല​നും ഉ​ണ​ർ​ന്നു വാ​തി​ൽ തു​റ​ന്ന​യു​ട​ൻ മി​ഥു​ൻ കൈ​യി​ൽ ക​രു​തി​യി​രു​ന്ന കു​പ്പി​യി​ലെ പെ​ട്രോ​ൾ ദേ​വി​ക​യു​ടെ ദേ​ഹ​ത്ത് ഒ​ഴി​ക്കു​ക​യും സി​ഗ​ര​റ്റ് ലാ​മ്പ് ക​ത്തി​ച്ചു തീ ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. വീ​ട്ടി​ലേ​ക്കു ക​യ​റും​മു​മ്പു​ത​ന്നെ മി​ഥു​ൻ ത​ന്‍റെ ദേ​ഹ​ത്തു പെ​ട്രോ​ൾ ഒ​ഴി​ച്ചി​രു​ന്നു. ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ൽ തീ ​ആ​ളി​പ്പ​ട​ർ​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച ഷാ​ല​നു ഭാ​ഗി​ക​മാ​യി പൊ​ള്ള​ലേ​റ്റു.


ദേ​വി​ക​യു​ടെ അ​മ്മ​യും സ​ഹോ​ദ​രി ദേ​വ​കി​യും അ​ല​റി​ക്ക​ര​ഞ്ഞു വീ​ടി​നു വെ​ളി​യി​ലേ​ക്ക് ഓ​ടി​യി​റ​ങ്ങി​യ​തി​നാ​ൽ പൊ​ള്ള​ലേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ദേ​വി​ക സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചും മി​ഥു​ൻ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മ​രി​ച്ചു. ഷാ​ല​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ദേ​വി​ക​യു​ടെ അ​മ്മ മോ​ളി​യും മി​ഥു​നി​ന്‍റെ അ​മ്മ ഉ​ദ​യ​യും സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​ണ്. ദേ​വി​ക​യും മി​ഥു​നും നേ​ര​ത്തെ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. മ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തു​ന്നെ​ന്ന് ദേ​വി​ക​യു​ടെ ര​ക്ഷി​താ​ക്ക​ൾ ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സ് ദേ​വി​ക​യെ​യും മി​ഥു​നെ​യും ര​ക്ഷി​താ​ക്ക​ളെ​യും ക​ഴി​ഞ്ഞ എ​ട്ടി​നു സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. എന്നാൽ, ബു​​ധ​​നാ​​ഴ്ച ദേ​​വി​​ക ട്യൂ​​ഷ​​നു പോ​​കു​​ന്ന വീ​​ട്ടി​​ലെത്തി മി​​ഥു​​ൻ ശ​​ല്യ​​പ്പെ​​ടു​​ത്തി​​യ​​ത്രേ.

മി​ഥു​ൻ ടൈ​ൽ പോ​ളി​ഷിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. എ​റ​ണാ​കു​ളം ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണു ദേ​വി​ക. സ​ഹോ​ദ​രി: ദേ​വ​കി. മി​ഥു​ന്‍റെ സ​ഹോ​ദ​രി: ശ്രു​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.