ഡോ. ദി​വ്യയുടെ നേ​തൃ​ത്വ​ത്തിൽ വിദഗ്ധസംഘമെത്തി
Monday, October 14, 2019 12:09 AM IST
കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക​​പ​​​ര​​​മ്പ​​​ര കേ​​സ് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ ഐ​​​സി​​​ടി വി​​​ഭാ​​​ഗം (സാ​​​ങ്കേ​​​തി​​​ക വി​​​ഭാ​​​ഗം) പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് ഡോ. ​​​ദി​​​വ്യ വി. ​​​ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ദ​​​ഗ്ധ​​​സം​​​ഘം ഇ​​​ന്ന​​​ലെ വ​​​ട​​​ക​​​ര​​​യി​​​ലെ​​​ത്തി. സം​​​ഘം ഇ​​​ന്ന് കൂ​​​ട​​​ത്താ​​​യി പൊ​​​ന്നാ​​​മ​​​റ്റം വീ​​​ട്ടി​​​ൽ തെ​​​ളി​​​വെ​​​ടു​​​ക്കും.

ഫോ​​​റ​​​ന്‍​സി​​​ക് വി​​​ദ​​​ഗ്ധ​​​രും ഡോ​​​ക്ട​​​ര്‍​മാ​​​രും സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​വും. ഇ​​​വ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍​ക്കു ശേ​​​ഷം ത​​​യാ​​​റാ​​​ക്കു​​​ന്ന റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​വും മൃ​​​ത​​​ദേ​​​ഹാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ള്‍ വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ഫോ​​​റ​​​ന്‍​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ക്ക​​​ണ​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.