ക​മ്പ​നി​ക​ൾ ഫ്ളാ​റ്റു​ക​ൾ പരിശോധിച്ചു
ക​മ്പ​നി​ക​ൾ ഫ്ളാ​റ്റു​ക​ൾ പരിശോധിച്ചു
Monday, October 14, 2019 1:33 AM IST
മ​​​ര​​​ട്: കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഫ്ളാ​​​റ്റു​​​ക​​​ൾ പൊ​​​ളി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​ തു​​​ട​​​ങ്ങി. ക​​​രാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത ക​​​മ്പ​​​നി​​​ക​​​ൾ ഇ​​​ന്ന​​​ലെ ഫ്ളാ​​​റ്റ് സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളി​​​ലെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി.

മും​​​ബൈ​​​യി​​​ലെ എ​​​ഡി​​​ഫൈ​​​സ് എ​​​ൻജിനിയ​​​റിം​​​ഗ് ക​​​മ്പ​​​നി ര​​​ണ്ടു ഫ്ളാ​​​റ്റു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലെ ജ​​​നാ​​​ല​​​ക​​​ൾ, പൈ​​​പ്പു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം അ​​​ഴി​​​ച്ചു​​​മാ​​​റ്റു​​​ന്ന ജോ​​​ലി​​​ക​​​ൾ ഇ​​​ന്നു തു​​​ട​​​ങ്ങും. പൊ​​​ളി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഫ്ളാ​​​റ്റു​​​ക​​​ളു​​​ടെ ചെ​​​റുമാ​​​തൃ​​​ക​​​ക​​​ൾ നി​​​ർ​​​മി​​​ച്ച​ ശേ​​​ഷം പൊ​​​ളി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​സ്റ്റ​​​ർ പ്ലാ​​​ൻ ത​​​യാ​​​റാ​​​ക്കി സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കും.


ഡി​​​സം​​​ബ​​​ർ അ​​​വ​​​സാ​​​ന​​​മോ ജ​​​നു​​​വ​​​രി ആ​​​ദ്യ​​​വാ​​​ര​​​മോ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന നി​​​ശ്ചി​​​ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും നി​​​യ​​​ന്ത്രി​​​ത സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക. പൊ​​​ളി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ 90 ദി​​​വ​​​സ​​​ത്തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കും. തു​​​ട​​​ർ​​​ന്ന് അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തോ​​​ടെ​​​യാ​​​യി​​​രി​​​ക്കും ന​​​ട​​​പ​​​ടി​​ക്ര​​​മം പൂ​​​ർ​​​ത്തി​​​യാ​​​വു​​​ക. ഈ ​​​മാ​​​സം 25ന് ​​​ന​​​ട​​​പ​​​ടി​​​ക​​​ളെ​​ക്കു​​റി​​​ച്ചു​​​ള്ള ആ​​​ദ്യ റി​​​പ്പോ​​​ർ​​​ട്ട് സു​​​പ്രീംകോ​​​ട​​​തി​​​ക്കു മു​​​മ്പി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.