എ​ർ​ത്ത് ക​ന്പി​യി​ൽ​നി​ന്നു ഷോ​ക്കേ​റ്റു വീ​ട്ട​മ്മ മ​രി​ച്ചു
Monday, October 14, 2019 11:13 PM IST
രാ​​മ​​പു​​രം: വീ​​ടു പ​​ണി​​യു​​ന്ന​​തി​നു വേ​​ണ്ടി താ​​ത്കാ​​ലി​​ക​​മാ​​യി സ്ഥാ​​പി​​ച്ചി​​രു​​ന്ന വൈ​​ദ്യു​​തി മീ​​റ്റ​​റി​​ന്‍റെ എ​​ർ​​ത്ത് ക​​ന്പി​​യി​​ൽ​നി​​ന്നു ഷോ​​ക്കേ​​റ്റു വീ​​ട്ട​​മ്മ മ​​രി​​ച്ചു. രാ​​മ​​പു​​രം വ​​ള​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ കു​​ന്നേ​​ൽ പ​​രേ​​ത​​നാ​​യ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍റെ ഭാ​​ര്യ ര​​മ​​ണി (65) ആ​​ണ് മ​​രി​​ച്ച​​ത്. ര​​മ​​ണി ത​​നി​​ച്ചാ​​ണു താ​​മ​​സി​​ക്കു​​ന്ന​​ത്. ഭ​​ർ​​ത്താ​​വ് മ​​രി​​ച്ചി​​ട്ട് ഏ​​താ​​നും മാ​​സ​​ങ്ങ​​ളെ ആ​​യു​​ള്ളൂ. താ​​ത്കാ​​ലി​​ക​​മാ​​യി വൈ​​ദ്യു​​തി ക​​ണ​​ക്‌​​ഷ​​ൻ എ​​ടു​​ത്തി​​ട്ട് ഒ​​രു വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി. വീ​​ടു​​പ​​ണി​​ത് വ​​യ​​റിം​​ഗ് ന​​ട​​ത്തി​​യി​​രു​​ന്നു.

ര​​മ​​ണി​​യു​​ടെ മ​​ക​​ൾ സു​​നി ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ര​​മ​​ണി​​യെ വി​​ളി​​ച്ചി​​രു​​ന്നു എ​​ന്നാ​​ൽ, ഫോ​​ണ്‍ എ​​ടു​​ക്കാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് രാ​​വി​​ലെ മ​​ക​​ൾ വി​​ളി​​ച്ചു സ​​മീ​​പ​​ത്തു​​ള്ള ഭ​​ർ​​തൃ​​സ​​ഹോ​​ദ​​ര​​ന്‍റെ വീ​​ട്ടി​​ൽ അ​​റി​​യി​​ച്ചു. ഇ​​വ​​ർ അ​​ന്വേ​​ഷി​​ച്ച് ചെ​​ന്ന​​പ്പോ​​ഴാ​​ണ് മു​​റ്റ​​ത്ത് എ​​ർ​​ത്ത് ക​​ന്പി​​യി​​ൽ ത​​ട്ടി മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ ത്തി​​യ​​ത്. രാ​​മ​​പു​​രം പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ച്ചു.


സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ 11 ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. പ​​രേ​​ത അ​​റ​​ക്കു​​ളം ച​​ക്കു​​പ​​റ​​ന്പി​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​ക്ക​​ൾ: മി​​നി, സി​​നി, അ​​നി, സു​​നി. മ​​രു​​മ​​ക്ക​​ൾ: അ​​ശോ​​ക​​ൻ, ബി​​ജു ര​​തീ​​ഷ്, ര​​തീ​​ഷ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.