ഫസൽ വധം: കാരായിമാരുടെ ഭാര്യമാർ സിബിഐക്കു ഹർജി നൽകും
Tuesday, October 15, 2019 1:46 AM IST
കണ്ണൂർ: ഫസൽ വധക്കേസിൽ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും ഭാര്യമാർ സിബിഐക്കു വീണ്ടും ഹർജി നൽകുമെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫസൽ കേസുമായി ബന്ധപ്പെട്ടു നിയമപരമായി എല്ലാ കാര്യങ്ങളും ചെയ്യും. സിബിഐ തുടരന്വേഷണം നടത്താൻ തയാറാകണം. നിരപരാധികളായ കാരായി രാജനെയും ചന്ദ്രശേഖരനെയും ഇനിയും ശിക്ഷിച്ചുകൂടാ. ജാമ്യവ്യവസ്ഥയിലും യഥാർഥ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിലും നീതിനിഷേധമാണ് ഇപ്പോൾ നടക്കുന്നതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.