ഇടിച്ചുകയറി‍യ കാറിനു മുകളിൽ വെയ്റ്റിംഗ് ഷെഡ് തകർന്നുവീണു
ഇടിച്ചുകയറി‍യ കാറിനു മുകളിൽ വെയ്റ്റിംഗ് ഷെഡ് തകർന്നുവീണു
Tuesday, October 15, 2019 1:52 AM IST
കോതമംഗലം: നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ ബ​​സ് കാ​​ത്തി​​രി​​പ്പ് കേ​​ന്ദ്ര​​ത്തി​​ലേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റി കാ​​ത്തി​​രി​​പ്പു കേ​​ന്ദ്ര​​ത്തി​​ന്‍റെ കോ​​ണ്‍ക്രീ​​റ്റ് മേ​​ൽ​​ക്കൂ​​ര ഉ​​ൾ​​പ്പെ​​ടെ കാ​​റി​​നു മു​​ക​​ളി​​ൽ പ​​തി​​ച്ചെ​​ങ്കി​​ലും ന​​വ​​ജാ​​ത​​ശി​​ശു അ​​ട​​ക്ക​​മു​​ള്ള യാ​​ത്ര​​ക്കാ​​ർ അ​​ത്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു. അ​​പ​​ക​​ട​​ത്തി​​ൽ കാ​​ർ പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു.

പോത്താനിക്കാ ടിനു സമീപം കക്കടാശേരി-​​കാ​​ളി​​യാ​​ർ റോ​​ഡി​​ൽ പു​​ളി​​ന്താ​​ന​​ത്ത് ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മു​​വാ​​റ്റു​​പു​​ഴ ഭാ​​ഗ​​ത്തു​​നി​​ന്നു വ​​രി​​ക​​യാ​​യി​​രു​​ന്ന കാ​​ർ നി​​യ​​ന്ത്ര​​ണം വി​​ട്ട് എ​​തി​​ർ​​വ​​ശ​​ത്തെ ക​​ട​​യു​​ടെ മു​​ന്നി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന ബൈ​​ക്കി​​ൽ ഇ​​ടി​​ച്ച​​ശേ​​ഷം ബ​​സ് കാ​​ത്തി​​രി​​പ്പു കേ​​ന്ദ്ര​​ത്തി​​ലേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. പൈ​​ങ്ങോ​​ട്ടൂ​​ർ ആ​​യ​​ങ്ക​​ര ക​​രി​​കു​​ള​​ത്തി​​ൽ ഉ​​ദ​​യ​​ന്‍റെ ഭാ​​ര്യ ര​​ജ​​നി​​യെ പ്ര​​സ​​വ​​ശേ​​ഷം ഡി​​സ്ചാ​​ർ​​ജ് ചെ​​യ്തു വ​​രു​​ന്ന​​വ​​ഴി​​യാ​​ണ് അപകടം.


നി​​സാ​​ര പ​​രി​​ക്കേ​​റ്റ ഉ​​ദ​​യ​​ന്‍റെ മൂ​​ത്ത കു​​ട്ടി, ഉ​​ദ​​യ​​ന്‍റെ അ​​മ്മ, ഭാ​​ര്യ​​യു​​ടെ അ​​മ്മ എ​​ന്നി​​വരെ മൂ​​വാ​​റ്റു​​പു​​ഴ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.