കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തോ​ട്ടം ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, October 15, 2019 11:59 PM IST
കാ​​​ട്ടി​​​ക്കു​​​ളം: കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ തോ​​​ട്ടം ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ മ​​​രി​​​ച്ചു. അ​​​പ്പ​​​പ്പാ​​​റ മ​​​രി​​​യ വി​​​ന്‍റ​​​ർ ഗാ​​​ർ​​​ഡ​​​നി​​​ലെ നൈ​​​റ്റ് വാ​​​ച്ച​​​ർ തി​​​രു​​​നെ​​​ല്ലി അ​​​പ്പ​​​പ്പാ​​​റ ച​​​ങ്കു​​​മൂ​​​ല സാ​​​രം​​​ഗ് നി​​​വാ​​​സി​​​ൽ കെ.​​​സി. മ​​​ണി​​​യാ​​​ണ്(44) മ​​​രി​​​ച്ച​​​ത്. സി​​​പി​​​എം തി​​​രു​​​നെ​​​ല്ലി ലോ​​​ക്ക​​​ൽ മു​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ മ​​​ണി അ​​​പ്പ​​​പ്പാ​​​റ ക്ഷീ​​​ര​​​സം​​​ഘം പ്ര​​​സി​​​ഡ​​​ന്‍റുമായിരുന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റോ​​​ടെ ജോ​​​ലി ക​​​ഴി​​​ഞ്ഞു വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് കാ​​​ട്ടാ​​​ന​​​യു​​​ടെ മു​​​ന്നി​​​ൽ​​​പ്പെ​​​ട്ട​​​ത്.

അ​​​പ്പ​​​പ്പാ​​​റ പാ​​​ന്‍റ് എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് പ​​​രി​​​സ​​​ര​​​ത്തു പ​​​രി​​​ക്കേ​​​റ്റ നി​​​ല​​​യി​​​ൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​ണ് മ​​​ണി​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. തി​​​രു​​​നെ​​​ല്ലി പോ​​​ലീ​​​സ് ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​ത്തി. ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ത്ത മൃ​​​ത​​​ദേ​​​ഹം രാ​​​ത്രി ഏ​​​ഴോ​​​ടെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​​രി​​​ച്ചു. ച​​​ങ്കു​​​മൂ​​​ല സാ​​​രം​​​ഗ് നി​​​വാ​​​സി​​​ൽ ചാ​​​മി​​​യാ​​​ർ-​​​ജാ​​​ന​​​കി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്.​​​ഭാ​​​ര്യ:​​​അ​​​നി​​​ത. മ​​​ക്ക​​​ൾ: സാ​​​രം​​​ഗ്, സാ​​​യൂ​​​ജ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.